Latest News

ഗണേഷ് കുമാര്‍ ഉടന്‍ മന്ത്രിസഭയിലേയ്ക്ക് വരുമെന്ന് സൂചന

തിരുവനന്തപുരം: ഗണേഷ് കുമാര്‍ ഉടന്‍ മന്ത്രിസഭയിലേയ്ക്ക് വരുമെന്ന് സൂചന. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി രമേശി ചെന്നിത്തലയുടെ അഭിപ്രായം തേടി. ഉമ്മന്‍ചാണ്ടിയ്ക്ക് ഇതില്‍ യുക്തമായ തീരുമാനമെടുക്കാമെന്ന് രമേശ് പ്രതികരിച്ചു. മുഖ്യമന്ത്രിയോട് എതിര്‍പ്പോടെയാണ് രമേശ് ഇത് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. വനംവകുപ്പ് ഏറെ നാള്‍ കൈയില്‍ വെക്കാനാകില്ലെന്നും ആ വകുപ്പ് ഒഴിച്ചിട്ടാല്‍ തെറ്റിദ്ധാരണ പരക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സത്യപ്രതിഞ്ജ ഈ മാസമുണ്ടായേക്കാനും സാധ്യതയുണ്ട്. ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം ഒഴിഞ്ഞതിനു ശേഷം വനംവകുപ്പ് മുഖ്യമന്ത്രിയുടെ കൈയിലാണ്.

തിരുവഞ്ചൂരിന് വകുപ്പ് മാറ്റിക്കൊടുത്തത് താന്‍ അറിയില്ലെന്ന് പറഞ്ഞ രമേശ് മന്ത്രിസഭയിലേയ്ക്ക് വരുന്നത് സംബന്ധിച്ച് മൂന്ന് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഒന്ന് മന്ത്രി സ്ഥാനം ഒഴിച്ചിടുന്നത് തനിക്കു വേണ്ടിയാണെന്ന് പറയും. രണ്ട്, ബാലകൃഷ്ണ പിള്ളയുമായി വഴക്കിനു പോകാനില്ല. മൂന്ന്, എന്‍.എസ്.എസിന്റെ നിലപാട് അറിയില്ല.

അതേസമയം, ഗണേഷ് കുമാറിനെ വീണ്ടും മന്ത്രിസഭയിലുള്‍പ്പെടുത്തുകയാണെങ്കില്‍ മറ്റു ചെറിയ ഘടകകക്ഷികളും കൂടുതല്‍ സ്ഥാനങ്ങള്‍ ആവശ്യപ്പെട്ടേക്കും. കേരളാ കോണ്‍ഗ്രസ് (ജേക്കബ്), സി.എം.പി, ജെ.എസ്.എസ്, എസ്.ജെ.ഡി എന്നീ കക്ഷികളാണ് കാബിനറ്റ് പദവിയോടെയുള്ള ചെയര്‍മാന്‍ സ്ഥാനങ്ങള്‍ ആവശ്യപ്പെടാന്‍ സാധ്യതയുള്ളത്. ഗണേഷ് മന്ത്രിസഭയില്‍ തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെങ്കിലും കേരളാകോണ്‍ഗ്രസ് (ബി)യ്ക്ക് ലഭിച്ച പരിഗണന തങ്ങള്‍ക്കും വേണമെന്നാണ് ഇവരുടെ നിലപാട്.

ഗണേഷ് കുമാര്‍ മന്ത്രിസഭയിലേയ്ക്ക് വരുന്നത് സംബന്ധിച്ച് കെ.പി.സി.സിയില്‍ അഭിപ്രായ വ്യത്യസമുണ്ടെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ് പ്രതികരിച്ചു. ഗണേഷ് കുമാറിന്റെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ തീരുമാനമുണ്ടാകണമെന്ന് ഹൈക്കമാന്റ് അറിയിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ganesh Kumar, Ummanchandi, R Chennithala

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.