പയ്യന്നൂര്‍: രണ്ടര വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ആയയെ അറസ്റ്റ് ചെയ്തു. രാമന്തളി കുരിശുമുക്കിലെ ലീമയെ (23)യാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്.
രാമന്തളിക്കടുത്ത് ഒരു ക്വാര്‍ട്ടേഴ്‌സിലായിരുന്നു സംഭവം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ കുട്ടിയെ നോക്കുവാന്‍ ഒരു മാസം മുമ്പാണ് ആയയെ ഏല്‍പ്പിക്കുന്നത്. കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് അമ്മ വീട്ടിലെത്തിയപ്പോള്‍ പിഞ്ചുകുഞ്ഞ് മൂത്രം ഒഴിക്കാനാകാതെ കരയുകയായിരുന്നു. ചുണ്ടിലുള്‍പ്പെടെ ദേഹമാസകലം മുറിവേറ്റ നിലയിലുമായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും നഖക്ഷതങ്ങളുമുണ്ടായിരുന്നു. തുടര്‍ന്ന് പയ്യന്നൂരിലെ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തറിയുന്നത്.
ഇതോടെ വീട്ടുകാര്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. എസ്.ഐ ഷാജിപട്ടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ലീമയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് യുവതി നല്‍കിയത്. അറസ്റ്റ് രേഖപ്പെടുത്തി തലശേരി കോടതിയില്‍ ഹാജരാക്കിയ യുവതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rape, Arrested, Leema

No comments:
Post a Comment