Latest News

ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം

പ്രശസ്ത ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ വീട്ടില്‍ മോഷണം. ശില്‍പയുടെ പേഴ്‌സണല്‍ ഐഫോണും ഐപാഡും അടക്കം വിലയേറിയ സാധനങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തിന്റെ ജുഹുവിലെ ബംഗ്ലാവിലാണ് മോഷണം നടന്നത്. ഫോണില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ പുറത്താകുമോ എന്ന് സംശയമുണ്ട്.

കഴിഞ്ഞ ആഴ്ച ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും വീട്ടിലില്ലാതിരുന്ന സമയത്താണ് കള്ളന്‍ കയറിയത്. കുറച്ചു ദിവസങ്ങളായി ഇരുവരും പുതിയ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. ജുഹു പോലീസില്‍ നടി പരാതി നല്‍കിയിട്ടുണ്ട്.

ഒട്ടേറെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും അടങ്ങിയ ഫോണ്‍ കവര്‍ച്ച ചെയ്ത ആള്‍ ദുരുപയോഗം ചെയ്യുമോ എന്ന ഭയത്തിലാണ് ശില്‍പ. ശില്‍പയും ഭര്‍ത്താവ് രാജ് കുന്ദ്രയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ ഈ ഫോണിലും ഐപാഡിലും കൂടിയുള്ളതായി ശില്‍പയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളും മറ്റും പരിശോധിച്ച് കവര്‍ച്ച നടത്തിയ ആളെ ഉടന്‍ പിടികൂടുവാനുള്ള ശ്രമത്തിലാണ് പോലീസ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bollywood, Actress, Shilpa Shetty, Robbery

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.