Latest News

ശ്രുതിയുടെ പരാജയം തമന്നയുടെ ആഘോഷം

തെന്നിന്ത്യന്‍ താരങ്ങളായ ശ്രുതി ഹാസനും തമന്നയും തമ്മില്‍ അത്ര രസത്തിലല്ലെന്നും ശ്രുതിയുടെ വീഴ്ച തമന്ന ആഘോഷിച്ചെന്നും റിപ്പോര്‍ട്ടുകള്‍.
താരങ്ങള്‍ക്കിടയില്‍ ശീതസമരങ്ങളും ഈഗോ പ്രശ്‌നങ്ങളും ഉണ്ടാകുന്നതു പുതിയൊരു സംഭവമല്ല. പണവും പ്രശസ്തിയും ഏറെ ലഭിക്കുന്ന തമിഴിലും തെലുങ്കിലുമാണ് ഈ താരപ്പോര് കൂടുതല്‍. നയന്‍താര-തൃഷ ശീതസമരം ഒരുകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. ഇപ്പോഴിതാ ശ്രുതിയും തമന്നയും തമ്മിലുളള ശീതസമരവും പുറത്തു വന്നിരിക്കുന്നു.

താന്‍ ശ്രുതിയുമായി അത്ര രസത്തിലല്ലെന്നു തമന്ന പറയാതെ തന്നെ പുറം ലോകത്തെ അറിയിച്ചിരിക്കുന്നു. ഹരീഷ് ശങ്കറിന്റെ രാമയ്യ വസ്താവയ്യ എന്ന ചിത്രത്തില്‍ നായികയായി തമന്നയെയാണു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീടു തമന്നയെ മാറ്റി പകരം ശ്രുതിയെ അണിയറക്കാര്‍ നായികയാക്കി. ഇതോടെയാണു പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ചിത്രത്തില്‍ ജൂണിയര്‍ എന്‍ടിആര്‍ ആണു നായകന്‍. നായകനായ ജൂണിയര്‍ എന്‍ടിആറിന്റെ നിര്‍ദേശമനുസരിച്ചാണത്രേ തമന്നയെ മാറ്റി പകരം ശ്രുതിയെ നായികയാക്കിയത്. അടുത്ത കാലത്തിറങ്ങിയ ചിത്രങ്ങളിലെ ശ്രുതിയുടെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടതോടെയാണു ജൂനിയര്‍ എന്‍ടിആര്‍ ശ്രുതിയെ നായികയാക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ രാമയ്യ വസ്താവയ്യ വിജയം കണ്ടില്ല. ഇതോടെ തമന്ന സന്തോഷവതിയായി.

മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണു രാമയ്യ വസ്താവയ്യ വിജയം കാണുന്നില്ല എന്ന വാര്‍ത്ത അറിഞ്ഞത്. ഇതോടെ തമന്ന സെറ്റില്‍ മിഠായി വിതരണം നടത്തി ശ്രുതിയുടെ പരാജയം ആഘോഷിക്കുകയായിരുന്നവത്രേ. ഇക്കാര്യമിപ്പോള്‍ തമിഴകത്തു പാട്ടാണെങ്കിലും ശ്രുതി ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Thamanna, Bollywood

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.