Latest News

അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാര്‍ :രഞ്ജിനി ഹരിദാസ്

ഗോസിപ്പുകള്‍ ചുറ്റിപ്പറ്റി നില്‍ക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. വരുന്ന വാര്‍ത്തകള്‍ ഭൂരിഭാഗവും വിവാദങ്ങള്‍ ചൂഴ്ന്നു നില്‍ക്കുന്നവ. എന്നാല്‍ ഇപ്പോളിതാ മരിച്ചുകഴിഞ്ഞാല്‍ തന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ് രഞ്ജിനി.

ലോക ഹൃദയാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിലാണ് രഞ്ജ്‌നി ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ അവയവ ദാനത്തിന് തയ്യാറാണെന്നും മറ്റുള്ളവര്‍ക്കായി നന്മ ചെയ്യാനാണ് ആഗ്രഹമെന്നും രഞ്ജിനി പറയുന്നു.

ഡോക്ടര്‍മാരുമായി സംസാരിച്ചപ്പോഴാണ് അവയവ ദാനത്തിന്റെ മഹത്വത്തെക്കുറിച്ച് മനസ്സിലാക്കുന്നതെന്നും ഉടന്‍ തന്നെ അവയവം ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും രഞ്ജ്‌നി പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Anchor, Ranjini Haridas 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.