Latest News

മൈക്കിള്‍ ജാക്‌സണ്‍ ശവകുടീരത്തില്‍ കിടന്നും കോടികളാണ് സമ്പാദിക്കുന്നത്

അന്തരിച്ച പോപ് രാജാവ് മൈക്കിള്‍ ജാക്‌സണ്‍ ശവകുടീരത്തില്‍ കിടന്നും കോടികളാണ് സമ്പാദിക്കുന്നത്. സ്വസ്ഥമായി അന്തിയുറങ്ങുന്ന ആ ചന്ദ്രനടത്തക്കാരന്റെ കഴിഞ്ഞ വര്‍ഷത്തെ മാത്രം സമ്പാദ്യം 160 ദശലക്ഷം ഡോളറാണ്. അമേരിക്കയിലെ ഫോര്‍ബ്‌സ് മാസിക തയ്യാറാക്കിയ മണ്‍മറഞ്ഞു പോയവരില്‍ ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്നവരുടെ 
പട്ടികയിലാണ് ജാക്‌സണ്‍ ഒന്നാം സ്ഥാനത്തുള്ളത്. ജീവിച്ചിരിക്കുന്ന പല പ്രശസ്തരും സമ്പാദിക്കുന്നതിലും കൂടുതലാണ് പോപ് രാജാവിന്റെ സമ്പാദ്യം.

ഇതു മൂന്നാം തവണയാണ് ജാക്‌സണ്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നേടുന്നത്. ഇതില്‍ ഭൂരിഭാഗവും കഴിഞ്ഞ ഒക്ടോബറില്‍ ജാക്‌സണിന്റെ ഓര്‍മ്മക്കായി സംഘടിപ്പിച്ച സംഗീതനിശയില്‍ നിന്നു ലഭിച്ചതാണ്. 2009 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ജാക്‌സണ്‍ അന്തരിക്കുന്നത്. ജനലക്ഷങ്ങളുടെ ആരാധനാകഥാപാത്രമായിരുന്ന പോപ് ഇതിഹാസത്തെ സംഗീതലോകത്തിന് അത്ര വേഗത്തിലൊന്നും വിസ്മരിക്കാനാവില്ല. അതിന്റെ ഉദാഹരണമാണ് ജാക്‌സണ് ഇപ്പോഴും ലഭിക്കുന്ന സ്വീകാര്യത.

പോപ് ശാഖയില്‍ നിന്നു തന്നെയാണ് ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന ജീവിച്ചിരിക്കുന്ന സെലിബ്രിറ്റിയും ഏറ്റവും കൂടുതല്‍ സമ്പാദിക്കുന്ന 100 പ്രശസ്തരില്‍ ഒന്നാം സ്ഥാനത്തുള്ളത് പോപ് ഗായിക മഡോണയാണ്. 2012 ജൂണ്‍ മുതല്‍ 2013 ജൂണ്‍ വരെ ഏകദേശം 125 ദശലക്ഷം ഡോളറാണ് മഡോണയുടെ വരുമാനം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mycael Jackson, Pop Singer

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.