തളിപ്പറമ്പ: കൊട്ടില ഓണപ്പറമ്പ് നൂറുല്‍ ഇസ്‌ലാം മദ്രസ തീവച്ച് നശിപ്പിച്ച കേസില്‍ അന്വേഷണം വഴിത്തിരിവില്‍ എത്തിയത് മദ്രസയിലെ പഴക്കം ചെന്ന മേശ കാണാതായതിനെ തുടര്‍ന്ന്. മദ്രസയില്‍ ഏറെ പഴക്കമുറ്റ കൂറ്റന്‍ മേശയുണ്ട്. നിരവധി രേഖകള്‍ സൂക്ഷിക്കുന്ന മേശക്ക് മൂന്ന് സാധാരണ മേശയുടെ നീളവും രണ്ട് സാധാരണ മേശയുടെ വീതിയുമുണ്ട്. ഇത് അഗ്നിക്കിരയായിട്ടില്ലെന്ന് തുടക്കത്തിലെ അന്വേഷണത്തില്‍ തന്നെ പോലീസിന് വ്യക്തമായിരുന്നു.
മേശയെ കുറിച്ചുള്ള അന്വേഷണത്തില്‍ അത് കടത്തി കൊണ്ടുപോയതായി വ്യക്തമായി. ഇത് കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള ഇ.കെ. വിഭാഗം സുന്നി പ്രവര്‍ത്തകരായ ഷക്കീര്‍, മുസ്തഫ എന്നിവര്‍ക്ക് തീവെപ്പുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് ഇനിയും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ തീവെപ്പില്‍ നേരിട്ട് പങ്കുണ്ടെന്ന് കരുതുന്ന അത്തിക്ക്, സുഹൈല്‍ എന്നിവര്‍ ഇക്കാര്യം ഇവരോട് പറഞ്ഞിരുന്നു. തീവെപ്പിന് മുമ്പാണോ, പിമ്പാണോ അത്തിക്കും സുഹൈലും ഇവരോട് വിവരം പറഞ്ഞതെന്ന് വ്യക്തമാകാന്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
മേശ എവിടെയാണ് ഉള്ളതെന്ന് അത്തിക്കിന് അറിയാമെന്നാണ് കസ്റ്റഡിയിലുള്ളവര്‍ പറയുന്നത്. അത്തിക്കും സുഹൈലും മംഗലാപുരത്തേക്ക് കടന്നതായാണ് സൂചന. അന്വേഷണ സംഘം ഇവരെ തേടി മംഗലാപുരത്തേക്ക് പോയിട്ടുണ്ട്. സംഭവത്തിന് പിറകില്‍ ആരാണെന്ന് അറിഞ്ഞിട്ടും ഷക്കീറും മുസ്തഫയും ഇക്കാര്യം മറച്ചു വച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നതിന് ഇരുവരും മുന്‍പന്തിയിലുണ്ടായിരുന്നത്രെ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Onaparambu, Madrassa, Case
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Onaparambu, Madrassa, Case


No comments:
Post a Comment