താനടക്കമുള്ള പലരും നിസ്വാര്‍ഥമായി പ്രാര്‍ഥിച്ചതുകൊണ്ടോ ആശങ്കപ്പെട്ടതുകൊണ്ടോ തീരുന്ന ഒന്നായിരുന്നില്ല കേരളത്തിലെ വാഹനാപകടങ്ങള്‍. എന്നാല്‍ ഇപ്പോള്‍ നമ്മുടെ റോഡിന് നടുവില്‍ രക്ഷകനായി ഋഷിരാജ് സിംഗ് അവതരിച്ചിരിക്കുകയാണെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അഴകുള്ള മീശയും ആരെടാ എന്ന മുഖഭാവവുമായി ഒരാള്‍ എന്നാണ് ഋഷി രാജ് സിംഗിനെ മോഹന്‍ലാല്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
മലയാളിയുടെ തലയില്‍ ഹെല്‍മെറ്റ് വെപ്പിച്ച അമിത വേഗങ്ങള്‍ക്ക് വേഗപ്പൂട്ടിട്ട ഋഷിരാജ് സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. കര്‍ശന നടപടികളെ തുടര്‍ന്ന പ്രധാന നഗരങ്ങളിലെ പ്രധാന ആശുപത്രികളില്‍ വാഹനാപകടങ്ങളില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് വരുന്നവരുടെഎണ്ണം പകുതിയായി കുറഞ്ഞതിന്റെ ക്രഡിറ്റ് പൂര്‍ണ്ണമായും ഋഷിരാജ് സിംഗിനാണ് താരം നല്‍കുന്നത്.
സാധാരണ സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഇത്തരം സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ ശരിക്കും അവതരിച്ചിരിക്കുകയാണ്. ഋഷിരാജ് സിംഗ് സ്വയം തിരക്കഥ എഴുതുന്നു, നായകനാകുന്നു. യഥാര്‍ഥത്തില്‍ ഞങ്ങളല്ല താരം അദ്ദേഹമാണ് ഇപ്പോള്‍ താരമായി തിളങ്ങുന്നതെന്നും മോഹന്‍ലാല്‍ സമ്മതിക്കുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mohanlal, Rishiraj Singh


No comments:
Post a Comment