Latest News

12 വയസുള്ള വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പില്‍ അദ്ധ്യാപകന്‍ മരിച്ചു

നെവാഡ: സ്പാര്‍ക്ക്‌സ് മിഡില്‍ സ്‌കൂളില്‍ 12 വയസുള്ള വിദ്യാര്‍ത്ഥി നടത്തിയ വെടിവയ്പില്‍ അദ്ധ്യാപകന്‍ മരിച്ചു. അക്രമത്തിന് ശേഷം അക്രമി സ്വയം വെടിവച്ച് മരിച്ചു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

മാതാപിതാക്കളുടെ സെമിഓട്ടോമാറ്റിക് തോക്കുമായി സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥി തുരുതുരാ നിറയൊഴിക്കുകയായിരുന്നു. മറ്റു കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് അദ്ധ്യാപകന് വെടിയേറ്റത്. കുട്ടികള്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് നിന്ന അദ്ധ്യാപകനോട് മാറിനില്‍ക്കാന്‍ അക്രമി പറഞ്ഞെങ്കിലും അയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന് രോഷാകുലനായ വിദ്യാര്‍ത്ഥി അദ്ധ്യാപകനു നേരെ നിറയൊഴിക്കുകയായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, US, Murder, Student

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.