ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച് ഔദ്യോഗിക ജീവിതത്തില്‍ വെന്നിക്കൊടി പാറിച്ച പ്രഗത്ഭ വ്യക്തികളില്‍ ഒരാളായ ശ്രീകൃഷ്ണ കായര്‍ത്തായ മാസ്റ്റരെ ചൊവ്വാഴ്ച സ്‌കൂള്‍ ഓഡിറേറാറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളദേവി പൊന്നാട അണിയിച്ച് ആദരിച്ചു. ഉദുമ ഗ്രമപഞ്ചായത്ത് പ്രസിഡണ്ട് കസ്തൂരി ടീച്ചര്‍ ഉപഹാരം സമര്‍പ്പിച്ചു.
മൂന്ന് പതിററാണ്ടുകാലത്തെ ഔദ്യോഗിക ജീവതത്തില്‍ അധ്യാപകനായും ഡപ്യൂട്ടി ഹെഡ്മാസ്റ്ററായും ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സര്‍വതോന്‍മുകമായ പുരോഗതിയില്‍ ശ്രീകൃഷ്ണ കായര്‍ത്തായ മാസ്റ്റര്‍ വലിയ സേവനങ്ങളാണ് വഹിച്ചത്.
ഒരു വര്‍ഷങ്ങാലം ചായ്യോത്ത് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം കഴിഞ്ഞ വര്‍ഷമാണ് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലാ ഓഫീസറായി സ്ഥാനക്കയററം ലഭിച്ചത്. ഈ വര്‍ഷം കാസര്‍കോട് വിദ്യാഭ്യാസ ഉപ ഡയറക്‌റായി സേവനം അനുഷ്ഠിച്ച് വരികയാണ്.

കാസര്‍കോട് ജില്ലക്കാരനായ രണ്ടാമത്തെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്ന സ്ഥാനത്തിരുന്നുകൊണ്ട് ക്രിയാത്മകമായി പ്രവര്‍ത്തിക്കാനുളള അവസം കുറച്ച് നാള്‍മാത്രമാണ് അദ്ദേഹത്തിന് ലഭിക്കുക. കാരണം ഈ മാസം 31 ാം തീയ്യതി ശ്രീകൃഷ്ണ കായര്‍ത്തായ മാസ്റ്റര്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുകയാണ്. ഈ ഘട്ടത്തില്‍ ശ്രീകൃഷ്ണ കായര്‍ത്തായ മാസ്റ്റരുടെ പ്രിയപ്പെട്ട വിദ്യാലയം നല്‍കുന്ന യാത്രയപ്പ് കൂടിയായി മാറി ആദരിക്കല്‍ ചടങ്ങ്.
പരിപാടിയില്‍ പിടിഎ പ്രസിഡണ്ട് എ. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സ്‌കൂളില്‍ നടപ്പിലാക്കുന്ന സ്‌നേഹ സ്പര്‍ഷം പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളദേവി നിര്‍വ്വഹിച്ചു.
പാദൂര്‍ കുഞ്ഞാമു ഹാജി, ടി.കെ. അഹമ്മദ് ഷാഫി, ശോഭന, അബ്ദുല്‍കരീം, എം, ഗീത, ആയിഷ, അഭയ്‌ദേവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ് മാസ്റ്റര്‍ കെ.വി രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പ്രിന്‍സിപ്പാള്‍ കെ. പ്രഭാകരന്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി വി രമേശന്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:
Post a Comment