Latest News

പ്രവാസി വോട്ട് : നടപടികള്‍ കൈക്കൊള്ളുമെന്ന് തേടുമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി


ദുബൈ: ലക്ഷക്കണക്കിന് വരുന്ന പ്രവാസി സമൂഹത്തിന്റെ സ്വപ്ന സാക്ഷാത്കാരമായി വോട്ടവകാശത്തിനുള്ള നിയമം ഇന്ത്യയില്‍ നിലവില്‍ വന്നിട്ടും, സാങ്കേതികമായ കാരണങ്ങളില്‍ കുടുങ്ങി, വിദേശത്തു വെച്ച് തന്നെ വോട്ടവകാശം വിനിയോഗിക്കാനുള്ള സംവിധാനം ഇനിയും നടപ്പില്‍ വന്നിട്ടില്ല.

ഈ സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് അതാത് രാജ്യങ്ങളില്‍ വെച്ച് തന്നെ വോട്ട് ചെയ്യാനാവും വിധം, എംബസ്സികളില്‍ പോളിംഗ് ബൂത്തുകള്‍ സ്ഥാപിച്ചോ, ആധുനിക വിവര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനത്തിലൂടെയോ, പോസ്റ്റല്‍ വോട്ട് സൗകര്യം ചെയ്‌തോ പ്രവാസി സമൂഹത്തിനു, ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാകാന്‍ അവസരം സൃഷ്ട്ടിക്കണമെന്നു ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 

ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവിക്ക് കൈമാറി. പ്രവാസി വോട്ടവകാശ നിയമം നടപ്പാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തി എന്നാ നിലയില്‍, സാങ്കേതികമായി പല കടമ്പകള്‍ മുമ്പില്‍ ഉണ്ടെങ്കില്‍ തന്നെയും, ഈ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷണരുടെ ശ്രദ്ധയില്‍ പെടുത്തി സത്വര നടപടികള്‍ കൈക്കൊള്ളുമെന്ന് നിവേദക സംഘത്തിനു മന്ത്രി ഉറപ്പു നല്‍കി. 

ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുഭാവ പൂര്ണ്ണമായ പ്രതികരണം പ്രത്യാഷിക്കുന്നുവെന്നും, നോര്‍ക്കയുടെ ഭാഗത്ത് നിന്നും സാധ്യമായ എല്ലാ സഹകരണങ്ങളും ഉണ്ടായിരിക്കുമെന്നും നോര്‍ക്ക ഡയറക്ടര്‍ പത്മശ്രീ ആസാദ് മൂപ്പന്‍ വ്യക്തമാക്കി. 

ദുബായ് കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹയുടെ നേതൃത്വത്തിലുള്ള നിവേദക സംഘത്തില്‍, ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കള , മറ്റു ഭാരവാഹികളായ റയീസ് തലശ്ശേരി, ബീരാവുണ്ണി തൃത്താല, മുസ്തഫ തിരൂര്‍. ഓക്കെ ഇബ്രാഹിം, അഡ്വക്കേറ്റ് സാജിദ്, നാസര്‍ കുറ്റിച്ചിറ, ഹനീഫ് കല്‍മാട്ട എന്നിവരും ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.