Latest News

എല്‍ഡി ക്ലര്‍ക്ക് പരീക്ഷ മാറ്റി വെക്കണം: ബിജെപി

കാസര്‍കോട്: നവംബര്‍ ഒന്‍പതിന് ജില്ലയില്‍ പിഎസ്‌സി നടത്താനിരിക്കുന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷ മാറ്റി വയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് പിഎസ്‌സി ചെയര്‍മാന് നിവേദനം നല്‍കി.

ദേശസാത്കൃത ബാങ്കുകളിലേക്ക് ഐബിപിഎസ് പൊതുപ്രവേശന പരീക്ഷയും നവംബര്‍ 9നാണ് നടക്കുക. എല്‍ഡി ക്ലര്‍ക്ക് പരീക്ഷയെഴുതുന്നതില്‍ പകുതിയിലധികം പേര്‍ ഐബിപിഎസിനും അപേക്ഷിച്ചിട്ടുണ്ട്. മറ്റുജില്ലകളിലുള്ളവര്‍ക്ക് രണ്ടുപരീക്ഷകളും എഴുതാന്‍ അവസരം ലഭിക്കുമ്പോള്‍ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടി വരും. 

വികസനത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന കാസര്‍കോടിന് ഇത് മറ്റൊരു തിരിച്ചടിയാകും. തൊഴിലവസം നഷ്ടപ്പെടുത്തുന്ന തീരുമാനം പുനപരിശോധിക്കണമെന്നും ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കയകറ്റാന്‍ പരീക്ഷ മാറ്റിവെക്കണമെന്നും ചെയര്‍മാന് നല്‍കിയ നിവേദനത്തില്‍ പറയുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.