Latest News

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്


കണ്ണൂര്‍: വാരം ബസ് സ്റ്റോപ്പിനടുത്തുള്ള പള്ളിക്ക് മുന്നില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരി ക്കേറ്റു. കണ്ണൂരില്‍ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന സി സി കമ്പനിയുടെ ബസ്സും പനയത്താംപറമ്പില്‍ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന നിഷ കമ്പനിയുടെ ബസ്സുമാണ് ചൊവ്വാഴ്ച രാവിലെ 8 മണിയോടെ കൂട്ടിയിടിച്ചത്.

സാരമായി പരിക്കേറ്റ സി സി ബസ് ഡ്രൈവര്‍ കുറ്റിയാട്ടൂര്‍ വേശാലയിലെ എ ദീപേഷ്(30) കണ്ടക്ടര്‍ കൂടാളിയിലെ പി വി ബാബു(42) എന്നിവരെയും ഇരുബസ്സിലെയും യാത്രക്കാരായ എം ഷഫീഖ്-27 (മട്ടന്നൂര്‍), ഇയ്യാബു-41 (മുണ്ടയാട്), എം സനുജ-33 (ചാലോട്), എന്‍ ശുഹൈബ്-28 (പനയത്താംപറമ്പ്), വെളുത്ത(65), ബിന്ദു(23), ടി കെ രവീന്ദ്രന്‍-61 (മുഴപ്പാല), എ സൂര്യ-21 (മുഴപ്പാല), പുതിയപുരയില്‍ ഹരിദാസന്‍-64 (മതുക്കോത്ത്), ലക്ഷ്മി ബസ് ഡ്രൈവര്‍ പി കെ മുകുന്ദന്‍-51 (മുഴപ്പാല), കരുണാകരന്‍(52), ബി അബ്ദുള്‍ സലാം-46 (മുഴപ്പാല), ഓട്ടോറിക്ഷയില്‍ മത്സ്യം വില്‍പന നടത്തുകയായിരുന്ന ടി കെ രാജീവന്‍-27 (ആഡൂര്‍) എന്നിവരെ താണ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ഇരു ബസ്സുകളുടെയും മുന്‍ഭാഗം പാടേതകര്‍ന്ന നിലയിലാണ്. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Accident, Bus, Hospital

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.