Latest News

ഓണപ്പറമ്പ് മദ്രസ തീവെപ്പ്: അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്

തളിപ്പറമ്പ: കൊട്ടില ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള ഓണപ്പറമ്പ് മദ്രസ തീവെച്ച് നശിപ്പിച്ചത്
സംബന്ധിച്ച പോലീസ് അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. ഇ.കെ. വിഭാഗത്തിന്റെ മദ്രസയാണ്
അഗ്നിക്കിരയായത്. ഇതുസംബന്ധിച്ച് ഇ.കെ-എ.പി വിഭാഗങ്ങള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍
ഉന്നയിക്കുന്നുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ശാസ്ത്രീയ അന്വേഷണ മാര്‍ഗ്ഗമാണ് പോലീസ് അവലംഭിക്കുന്നത്. എ.പി. വിഭാഗത്തിന്റെ സ്വലാമത്ത് സെന്ററിലാണ് ആദ്യം അക്രമം നടന്നത്.

അതിലെ പ്രതികളില്‍ ചിലരെ പിടികൂടിയിരുന്നു. ഈ സെന്ററിനെ ചൊല്ലി നേരത്തെയുണ്ടാായ വാക്കേറ്റത്തിന്റെ തുടര്‍ച്ചയായിരുന്നു അക്രമം. അതുകൊണ്ടുുതന്നെ പ്രതികളെ എളുപ്പത്തില്‍ കെണ്ടത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ മദ്രസ തീവെപ്പ് ഇരുട്ടിന്റെ മറവിലായിരുന്നു. ദൃക്‌സാക്ഷികളും ഉണ്ടായിരുന്നില്ല. എന്നാല്‍ ജമാഅത്ത് കമ്മിറ്റി നല്‍കിയ പരാതിയില്‍ ചില പേരുകള്‍ പരാമര്‍ശിച്ചിരുന്നു. അവര്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാമര്‍ശം. പരാതിയില്‍ പറഞ്ഞവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുേണ്ടായെന്ന് അറിയാന്‍ ശാസ്ത്രീയമാര്‍ഗ്ഗം അവലംബിക്കണം. അതിനുള്ള ശ്രമത്തിലാണ് പോലീസ്.

അതിന്റെ ഭാഗമായി കൊട്ടില, ഓണപ്പറമ്പ്, പരിയാരം, കോരന്‍പീടിക, അടിപ്പാലം തുടങ്ങിയ പ്രദേശങ്ങളിലെ 800ഓളം പേരുടെ മൊബൈല്‍ ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു കഴിഞ്ഞു. മറ്റ് മതവിഭാഗങ്ങളില്‍പ്പെട്ടവരുടെ ഫോണ്‍ വിളികളുടെ വിശദാംശങ്ങളും പരിശോധനയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രധാനമായും നാലു കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ഏതെങ്കിലും സുന്നി വിഭാഗത്തില്‍പെട്ടവര്‍ നേതൃത്വത്തിന്റെ അറിവോടെ അല്ലാതെ തീവെപ്പ് നടത്തിയോ, നേതൃത്വത്തിന്റെ അറിവോടെ നടത്തിയോ, ഈ രണ്ട് വിഭാഗങ്ങളിലും പെടാത്ത മൂന്നാമതൊരു കക്ഷി സംഭവത്തില്‍ ഉള്‍പ്പെട്ടോ, സംഭവത്തിന് മോഷണവുമായി ബന്ധമുണ്ടോ എന്നീ കാര്യങ്ങള്‍ക്കാണ് അന്വേഷണ സംഘം ഊന്നല്‍ നല്‍കുന്നത്.

ചില മോഷണ സംഘം മോഷണത്തിന് ശേഷം അന്വേഷണം വഴി തിരിച്ചുവിടാന്‍ തീവെപ്പ് നടത്താറുണ്ട്. ഇതാണ് മോഷണക്കാര്യം കൂടി അന്വേഷിക്കാന്‍ പ്രേരണയായത്. തീവെപ്പുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എ.പി. വിഭാഗം നേതാക്കള്‍ എസ്.
പിക്കും ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയിരുന്നു. മദ്രസയിലെ ഉസ്താദ് ഉപയോഗിക്കുന്ന വര്‍ഷങ്ങ
ളുടെ പഴക്കമുള്ള മേശ കാണാതായി എന്നതായിരുന്നു അതിലൊന്ന്. വിലപ്പെട്ട രേഖകള്‍ സൂക്ഷിച്ച
മേശ കത്തിനശിച്ചിട്ടില്ലെന്നും അതിന്റെ അവശിഷ്ടങ്ങള്‍ പോലീസിന് കണ്ടെത്താനായിട്ടില്ലെന്നും
തീവെപ്പിന് മുമ്പ് അത് കടത്തിക്കൊണ്ടുപോയെന്നുമായിരുന്നു എ.പി. വിഭാഗത്തിന്റെ ആരോപണം.
ഇക്കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്..

മദ്രസയിലെ കമ്പ്യൂട്ടറുകള്‍ തീവെപ്പിന് മുമ്പേ മാറ്റിയെന്ന എ.പി വിഭാഗത്തിന്റെ രാമത്തെ ആരോപണത്തില്‍ കഴമ്പില്ലെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. മദ്രസയിലെ കമ്പ്യൂട്ടര്‍ തീവെപ്പിന് മുമ്പ് മാറ്റിയെന്നായിരുന്നു ആരോപണം. എന്നാല്‍ കമ്പ്യൂട്ടര്‍ ആദ്യം തന്നെ സ്‌കൂളിലായിരുന്നു സ്ഥാപിച്ചതെന്നും മദ്രസയില്‍ അവ ഒരുകാലത്തും ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. അതിനിടെ അന്വേഷണത്തിന് എല്ലാ സഹായവുമായി ജമാഅത്ത് കമ്മിറ്റി രംഗത്തുണ്ട്.

അക്രമികള്‍ ആരായാലും പിടിക്കപെടണമെന്ന ഉറച്ച നിലപാടിലാണ് കമ്മിറ്റി. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ളതാണ് മദ്രസ. ഇതിലെ വിലപ്പെട്ട രേഖകള്‍ കത്തിനശിച്ചിരുന്നു. ഇപ്പോള്‍ പ്രായം ഏറെയുള്ളവര്‍ പോലും ഹജ്ജ് കര്‍മ്മത്തിന് പോകുന്നുണ്ട്. സ്‌കൂള്‍ രേഖകള്‍ ലഭ്യമല്ലാത്തവര്‍ക്ക് മദ്രസയിലെ രേഖകളാണ് ഹജ്ജിന് പോകാന്‍ ആശ്രയം. അത്തരം രേഖകളടക്കം നശിപ്പിക്കപ്പെട്ടതില്‍ ദുഃഖം പേറുന്ന പള്ളി
കമ്മിറ്റിക്ക് പ്രതികള്‍ ആരായാലും ശിക്ഷിക്കപെടണമെന്ന ഉറച്ച നിലപാടാണ് ഉള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Madrassa, Onaparambu

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.