കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിന് വഴിവച്ച സ്കോര്‍പ്പിയോ സി.പി.എം ജിസ്റ്റാ കമ്മിറ്റി വില്ക്കു
ന്നു. കെ.എല്‍. 13 വി. 2727 വെള്ള സ്കോര്‍പ്പിയോ ആണ് വില്‍പ്പനക്ക് വച്ചത്. 2010 മോഡല്‍ സ്കോര്‍പ്പിയോ വില്‍പ്പനക്ക് വച്ചതായി ചൊവ്വാഴ്ച 'ദേശാഭിമാനി' പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരി
ച്ചിട്ടുണ്ട്. 2012 ഫെബ്രുവരി 20ന് ഉച്ചക്കാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
അരിയിലിലെ സി.പി.എം ഓഫീസും ഗോപാലന്റെ ചായക്കടയും തകര്‍ത്തതറിഞ്ഞ് ഈ സ്കോര്‍പ്പിയോയിലാണ് സി.പി.എം ജിസ്റ്റാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എല്‍.എയും അരിയിലില്‍ എത്തിയത്. ഈ സമയം ഒരു സംഘം മുസ്ലിംലീഗുകാര്‍ ഈ സ്കോര്‍പ്പിയോ തടഞ്ഞ് തകര്‍ക്കുകയും ജയരാജനെയും രാജേഷിനെയും മറ്റും അക്രമിക്കുകയും ചെയ്തുവെന്ന കേസ് നിലവിലുണ്ട്..
സ്കോര്‍പ്പിയോ കാര്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ അക്രമിക്കുന്നത് ടെലിവിഷന്‍ ചാനലുകള്‍ പ്രചരിപ്പിച്ചിരുന്നു. കാറിന് നേരെ ചീറിയടുക്കുന്നവരില് ഒരാള്‍ ഷുക്കൂറാണെന്ന് സി.പി.എം ആദ്യം ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് സി.പി.എം നേതൃത്വത്തിന് ഷുക്കൂറിന്റെ മാതാവ് വക്കീല്‍ നോട്ടീസയച്ചിരുന്നു. പിന്നീട് സി.പി.എം ഈ ആരോപണം ഉന്നയിച്ചിരുല്ല.
ജയരാജനെയും രാജേഷിനെയും മറ്റും ആക്രമിച്ചുവെന്ന ആരോപണത്തിന്റെ തുടര്‍ച്ചയായാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. നേരത്തെ പോലീസ് സ്കോര്‍പ്പിയോ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് സി.പി.എമ്മിന് വിട്ടുകൊടുക്കുകയായിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഉമ്മ നല്കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kannur, Murder Case
No comments:
Post a Comment