Latest News

കാസര്‍കോട് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടയില്‍ കാര്‍ത്തികപുരം സ്വദേശി ഉള്‍പ്പെടെ മൂന്ന് കുപ്രസിദ്ധ മോഷ്ടാക്കള്‍ അറസ്റ്റില്‍. ആലക്കോട് കാര്‍ത്തികപുരം
കുന്നോത്ത് ഹൗസില്‍ കെ. ഗോപി (45), കാസര്‍കോട് ചേരങ്കൈ കടപ്പുറത്തെ സി.എം. റഫീഖ് (32), കൊട്ടാരക്കര പുത്തൂരിനടുത്ത കരിമ്പിന്‍പുഴയില്‍ ബേബി ഭവനില്‍ സ്റ്റീഫന്‍ (54) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്ന് ആക്‌സോബ്ലേഡ് തുടങ്ങിയ കവര്‍ച്ചക്ക് ഉപയോഗിക്കുന്ന ആയുധങ്ങള്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച്ച രാത്രി കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ വച്ച് കാസര്‍ക്കോട് റെയില്‍വേ എസ്.ഐ: കെ. വിശ്വനാഥനും സംഘവും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പ്ലാറ്റ്‌ഫോമിന്റെ ഇരുമൂലയിലിരുന്നു മൂവരും കവര്‍ച്ച ആസൂത്രണം ചെയ്യുന്നത് റെയില്‍വേ പോലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. പിടിയിലായ റഫീഖ് നേരത്തെ നിരവധി കേസുകളില്‍ പ്രതിയായിരുന്നു. അടുത്ത കാലത്താണ് ജയിലില്‍ നിന്നും ഇറങ്ങിയത്. 

കാര്‍ത്തികപുരം സ്വദേശി ഗോപിയും നേരത്തെ മോഷണ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സ്റ്റീഫന്‍ തീവണ്ടിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ നേരത്തെ പോലീസ് പിടിയിലായിരുന്നു. തെക്കന്‍ ജില്ലകളില്‍ നിരവധി കവര്‍ച്ചകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. ജയിലില്‍ വെച്ചാണ് മൂന്നുപേരും പരിചയപെട്ടത്. പുറത്തിറങ്ങിയ ശേഷം ഒരു സംഘമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതികളെ ബുധനാഴ്ച ഉച്ചയോടെ കണ്ണൂരിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അതിന് ശേഷം കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Police, Arrested

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.