ഉദുമ: രണ്ട് ദിവസങ്ങളിലായി ബേക്കല്‍ ഗവണ്‍മെന്റ് ഹയര്‍സക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ബേക്കല്‍ ഉപജില്ല ശാസ്ത്രമേളയ്ക്ക് തുടക്കമായി. ഉപജില്ലയിലെ ഹയര്‍സെക്കണ്ടറി അടക്കമുള്ള 68 ഓളം വിദ്യാലയങ്ങളില്‍ നിന്നായി മൂവായിരത്തിലധികം പ്രതിഭകളാണ് മാറ്റുരക്കുന്നത്.
ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ മേള ഉദ്ഘാടനം ചെയ്തു.
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കസ്തൂരി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തു പ്രസിഡണ്ടുമാരായ കുന്നൂച്ചി കുഞ്ഞിരാമന്‍, നസീമ ടീച്ചര്‍, സി.കെ.അരവിന്ദന്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.സുജാത, എ.ബാലകൃഷ്ണന്‍, ടി.കെ.അഹമ്മദ് ഷാഫി, എ.കുഞ്ഞിരാമന്‍, സാവിത്രി ചന്ദ്രശേഖരന്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, പ്രന്‍സിപ്പാള്‍ ഫ്രാന്‍സി.കെ.മാനുവല്‍, സി.എച്ച്.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ കണ്‍വീനര്‍ എന്‍.പി.പ്രേമരാജന്‍ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ.വി.കൃഷ്ണന്‍ നന്ദിയും പറഞ്ഞു. രണ്ട് ദിവസങ്ങളിലായി മേളയിലെത്തുന്നവര്‍ക്ക് ഭക്ഷണവും മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ട്രോഫികളും ഒരുക്കിയിട്ടുണ്ട്. ആദ്യദിനത്തില്‍ പ്രവൃത്തി പരിചയ ഗണിതശാസ്ത്ര-ഐ.ടി മേളയുടെ വിവിധ മത്സരങ്ങളും 25ന് രാവിലെ 10മുതല്‍ ശാസ്ത്ര-സാമൂഹ്യ ശാസ്ത്രമേളയുടെ വിവിധ മത്സരങ്ങളും നടക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Rape, Car, Police, Bekdl, School, Udma

No comments:
Post a Comment