Latest News

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ മനോരോഗ വാര്‍ഡ് അടച്ചതില്‍ ജനകീയ പ്രക്ഷോഭം

കണ്ണൂര്‍: ഊളന്‍പാറകളോ കുതിരവട്ടമോ സംരക്ഷിക്കുകയല്ല യഥാര്‍ത്ഥമനോരോഗ ചികിത്സക്ക് അത്യന്താപേക്ഷിതമായി വേണ്ടതെന്ന് സാമൂഹിക ചിന്തകനായ പി ടി തോമസ് ചൂണ്ടിക്കാട്ടി. പല വികസിത സമൂഹങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ മനോരോഗികളുടെ പരിചരണം അപര്യാപ്തമായ നിലയില്‍ തുടരുകയാണ്. ഷേക്‌സ്പിയര്‍ കൃതികളിലെ കഥകള്‍ ജനപ്രിയമാക്കിയ ചാള്‍സ്‌ലാമ്പിനെ തന്റെ ഉദ്യമത്തില്‍ സഹായിച്ചത് മനോരോഗിയായ സഹോദരി മേരിലാമ്പ് ആയിരുന്നു.

സഹോദരിയുടെ രോഗാവാസ്ഥയെ അതിജീവിക്കാന്‍ ചാള്‍സ് ലാമ്പ് നടത്തിയ ഈ ഉദ്യമത്തിന് സഹായകമായ സാമൂഹിക അന്തരീക്ഷം ഒരു നൂറ്റാണ്ട് മുമ്പ് ഇംഗ്ലണ്ടിലുണ്ടായിരുന്നു. 1998ല്‍ സാമ്പത്തിക ശാസ്ത്രനോബല്‍ സമ്മാനജേതാവ് ജോണ്‍നാഷ് കുറേക്കാലം മനോരോഗ ചികിത്സയിലായിരുന്നു. 1957 മുതല്‍ 1972വരെ അദ്ദേഹം ഈ രോഗത്തിന്റെ പിടിയിലാണെന്ന് പറയുന്നു. 1952ല്‍ അദ്ദേഹം നടത്തിയ ഗവേഷണത്തിന് നോബല്‍ സമ്മാനം ലഭിച്ചു.

ആ സമ്മാനം അദ്ദേഹത്തിന് നേരിട്ട് സ്വീകരിക്കാന്‍ സാധിച്ചത് അവിടെ കുതിരവട്ടമോ ഊളന്‍പാറയോഇല്ലാതിരുന്നതുകൊണ്ടാണെന്ന് പി ടി തോമസ് പരിഹാസത്തിലൂടെ അഭിപ്രായപ്പെട്ടു. മനോരോഗികളെ ഏതെങ്കിലും കേന്ദ്രത്തില്‍ തള്ളിവിടുകയല്ല വേണ്ടത്. ഇത് ഒരു ക്രമസാധാന പ്രശ്‌നമായി ചിലര്‍ കൈകാര്യം ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ അവരുടെ മാനുഷികമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്നോട്ടുവരേണ്ടത്. ഊളന്‍പാറകളും കുതിരവട്ടവും സംരക്ഷിച്ചാല്‍ എല്ലാമായി എന്ന് കരുതരുത്. അത്തരം ധാരണകള്‍ പൊതുസമൂഹം തിരുത്തേണ്ടിയിരിക്കുന്നു. 

കണ്ണൂരില്‍ ജില്ലാ ആശുപത്രിയിലെ മനോരോഗ വാര്‍ഡ് അടച്ചുപൂട്ടിയതിലും കിടത്തി ചികിത്സാസൗകര്യം ഇല്ലാതാക്കുകയും ചെയ്തതിനെതിരെ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു. പി ടി തോമസ്, കെ ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. നവം. 17ന് ഞായറാഴ്ച വിലുപമായ ജനകീയ കണ്‍വെന്‍ഷന്‍ വിളിച്ചുകൂട്ടാനും യോഗം തീരുമാനിച്ചു. മനോരോഗ ചികിത്സാരംഗത്തെ പ്രഗത്ഭര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. യോഗത്തില്‍ ജോര്‍ജ്, നോബിള്‍ പൈക്കട, കെ രാജന്‍, എം കെ ബോസ്, എം കെ മനോഹരന്‍, സഫീര്‍ അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, P.T.Thomous, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.