ഉദുമ: ബേക്കല്‍ ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒക്‌ടോബര്‍ 24,25 തീയ്യതികളില്‍ ബേക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് മേള നടക്കുന്നത്. മേളയ്ക്ക് മുന്നോടിയായി കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ബേക്കല്‍ എ.ഇ.ഒ ഓഫീസ് പരിസരത്ത് നിന്ന് സ്‌കൂളിലേക്ക് നടന്ന ഘോഷയാത്രയില്‍ മുത്തുക്കുടകളും ബാന്റ് മേളവും സ്‌കൗട്ട് ആന്റ് ഗേഡ്‌സ് അണിനിരന്നു.
മേളയുടെ ഉദ്ഘാടനം 24ന് രാവിലെ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: പി.പി.ശ്യാമളാദേവി മുഖ്യാഥിതി ആയിരിക്കും. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കസ്തൂരി ടാച്ചര്‍ അദ്ധ്യക്ഷത വഹിക്കും.
കാസര്‍ഗോഡ് ഡി.ഇ.ഒ. കെ.ശ്രീകൃഷ്ണ കയര്‍ത്തായ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് ഡി.ഇ.ഒ കെ.പി.മോഹനന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. കാസര്‍ഗോഡ് ഡി.പി.ഒ വിജയലക്ഷ്മി എച്ച്.എസ് മുഖ്യാഥിതിയായിരിക്കും. ഉപജില്ലയിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി അടക്കം എഴുപത്തിയഞ്ചോളം വിദ്യാലയങ്ങളില്‍ നിന്നായി മൂവായിരത്തിലധികം പ്രതിഭകള്‍ മേളയില്‍ മാറ്റുരയ്ക്കും.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Bekal, School




No comments:
Post a Comment