കണ്ണൂര്‍: വളപട്ടണം പോലീസ് സ്റ്റേഷനില്‍ എസ് ഐയെ ഭീഷണിപ്പെടുത്തിയ കേസില്‍ കെ സുധാകരന്‍ എം പിയടക്കം എട്ട് പേര്‍ക്കെതിരെ വളപട്ടണം പോലീസ് കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്(2) കോടതിയില്‍ ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
എം പിക്ക് പുറമെ കോണ്‍ഗ്രസ് നേതാക്കളായ കെ പ്രമോദ്, പി കെ രാഗേഷ്, കെ സുരേന്ദ്രന്‍, സജീവ് ജോസഫ്, ഷറഫുദ്ദീന്‍ കെ പി (കാട്ടാമ്പള്ളി), റിജില്‍ മാകുറ്റി, നൗഷാദ് വി പി (വളപട്ടണം) എന്നിവരെല്ലാം പ്രതികളാണ്. പ്രതികളെല്ലാം ഒളിവിലാണെണും ഇവരെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഐ പി സി 143, 147, 283, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് വളപട്ടണം എസ് ഐ ബി കെ ഷിജുവിന്റെ പരാതിയില്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തത്. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പോലീസ് കല്ലസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ മൂന്നാം പ്രതിയായ കെ സുധാകരന്‍ എം പി യടക്കമുള്ളവര്‍ വളപട്ടണം പോലീസ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ് സമരം നടത്തി എസ് ഐക്ക് നേരെ തട്ടിക്കയറി ഒടുവില്‍ നേതാവിനെ മോചിപ്പിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം നേതാവിനെ പോലീസ് ജാമ്യത്തില്‍ വിട്ടു.
അനധികൃതമായി മണണ്‍കടത്തുകയായിരുന്ന മിനിലോറിയും അതിലെ രണ്ട് പേരെയും വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തതാണ് സംഭവങ്ങള്‍ക്ക് കാരണമായത്. ഇക്കാര്യം അന്വേഷിക്കാനെത്തിയ അഴീക്കോട് ബ്ലോക്ക്‌യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് കല്ലിക്കോടന്‍ രാഗേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എസ് ഐ യോട് അപമര്യാദയായി പെരുമാറിയതിനാണ് ഈ നടപടി.
കേസൊന്നും എടുക്കാതെ ലോക്കപ്പിലിട്ട് രാഗേഷിനെ വിട്ടയക്കാന്‍ വിസമ്മദിക്കുന്നുവെന്നറിഞ്ഞാണ് കെ സുധാകരന്‍ എത്തിയത്. സ്റ്റേഷനില്‍ കുറേ നേരം കുത്തിയിരുന്നു സുധാകരന്‍ എസ് ഐ ഷിജുവിനോട് തട്ടിക്കയറി നീ ആരാണിവിടെ, നീയാരാ സുരേഷ് ഗോപി ആവാന്‍. യുണിഫോം അഴിച്ചുവെച്ചു പുറത്തിറങ്ങിയാല്‍ കാണാം. രാഗേഷിനെ നെഞ്ചില്‍ കുത്തിപ്പിടിച്ച് ലോക്കപ്പിലിടാന്‍ നീആരാണ് എന്താണ് കാരണം- എന്ന് പറഞ്ഞ് സുധാകരന്‍ സ്റ്റേഷനിലെ എസ് ഐ ബി കെ ഷിജുവിനോട് കയര്‍ത്തതായും ആയിരം പേജുള്ള കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. എം എല്‍ എമാരായ എ പി അബ്ദുള്ളക്കുട്ടി, കെ എം ഷാജി തുടങ്ങിയവരും സതീശന്‍ പാച്ചേനി, എം പി മുരളി, മാര്‍ട്ടിന്‍ ജോര്‍ജ്, വി പി വമ്പന്‍ എന്നിവരും സാക്ഷികളാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Police station, Sudhakaran.m.p, Case


No comments:
Post a Comment