തളിപ്പറമ്പ: വ്യാജ ദന്തഡോക്ടറെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. തളിപ്പറമ്പ് ന്യൂബസാറിലെ ഒരു പ്രശസ്ത ദന്തല്‍ ഡോക്ടറുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന റിയാസെന്ന യുവാവാണ് ദന്ത ഡോക്ടറെന്ന വ്യാജേന നിരവധി പേരെ ചികിത്സച്ചത്. ഡോക്ടറുടെ സഹായിയായി പ്രവര്‍ത്തിച്ചരുന്ന ഇയാളാണ് ക്ലിനിക്കിലേക്ക് വരുന്ന ഫോണുകള്‍ അറ്റന്റ് ചെയ്യാറുള്ളത്.
രോഗികള്‍ക്ക് പരിശോധന സമയം നിശ്ചയിച്ച് നല്‍കുന്ന ഇയാള്‍ ക്ലിനിക്കിലേക്ക് വരേണ്ടതില്ലെന്നും ന്യൂബസാറില്‍ തന്നെയുള്ള ഒരു കാസറ്റ് കടയുടെ മുകളിലത്തെ മുറിയില്‍ വന്നാല്‍ മതിയെന്നും പറയും. താന്‍ ഡോക്ടറാണെന്നും ക്ലിനിക്കിലെ ഡോക്ടര്‍ വാങ്ങുന്ന ഫീസിനേക്കാളും കുറച്ച് തുകയ്ക്ക് ചികിത്സിക്കാമെന്നും വാഗ്ദാനം ചെയ്താണ് രോഗികളെ ആകര്‍ഷിക്കാറുള്ളത് ഇങ്ങനെ നിരവധി പേരെ ഇയാള്‍ ചികിത്സിച്ചതായി സൂചനയുണ്ട്. ഡോക്ടര്‍ അവധിയായ ദിനങ്ങളില്‍ ക്ലിനിക്ക് തുറന്നും ചികിത്സിക്കാറുണ്ട്. ഇതുസംബന്ധിച്ച് പോലീസിന് നിരവധി പരാതികള്‍ ലഭിച്ചതിന് ശേഷമാണ് അന്വേഷണം തുടങ്ങിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Doctor, Clinic, Police. Ca

No comments:
Post a Comment