കണ്ണൂര്‍: കുടുംബത്തോടൊപ്പം ട്രെയിനില്‍ യാത്രചെയ്യവെ വിദ്യാര്‍ത്ഥിനിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ പട്ടാള ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തിരുവനന്തപുരം നേമം
സ്വദേശിയായ സന്തോഷ്‌കുമാറി (32)നെയാണ് കണ്ണൂര്‍ റെയില്‍വെ പോലീസ് ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
സ്വദേശിയായ സന്തോഷ്‌കുമാറി (32)നെയാണ് കണ്ണൂര്‍ റെയില്‍വെ പോലീസ് ചൊവ്വാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് റെയില്‍വെ പോലീസ്
കേസെടുത്തത്. വിദ്യാര്‍ത്ഥിനി രക്ഷിതാക്കളോടൊപ്പം ഡല്‍ഹിയില്‍ ടൂറിന് പോയശേഷം
നാട്ടിലേക്ക് തിരിച്ചുവരവേയാണ് രാജധാനി എക്‌സ്പ്രസില്‍ ബി എട്ടിലെ കമ്പാര്‍ട്ട്‌മെന്റില്‍ പട്ടാളക്കാരന്‍
വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയത്. ഭക്ഷണം കഴിച്ചശേഷം വിദ്യാര്‍ത്ഥിനി ടോയ്‌ലറ്റില്‍
പോകവെയാണ് കണ്ണുകൊണ്ടും കാലുകൊണ്ടും മറ്റും പലവിധ ആംഗ്യങ്ങള്‍ കാണിച്ചത്. ഇതിനിടയില്‍ യുവതിയെ അസഭ്യം പറയുകയും കയറി പിടിക്കാനും പട്ടാളക്കാരന്‍ ശ്രമിച്ചുവത്രെ.

കണ്ണൂരില്‍ വണ്ടി എത്തിയപ്പോഴാണ് സന്തോഷ്‌കുമാറിനെ യാത്രക്കാരും മറ്റും പോലീസിലേല്‍പ്പിച്ചത്. ഇയാള്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ജമ്മുകാശ്മീരില്‍ നിന്ന് അവധിക്ക് നാട്ടില്‍ വരികയായിരുന്നു പട്ടാളക്കാരന്‍.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:
Post a Comment