Latest News

ഗൈനക്കോളജിസ്റ്റിനെതിരെ വാട്ട്‌സ്അപ്പില്‍ പ്രചരണം: 3 യുവതികളടക്കം 5 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ഗൈനക്കോളജിസ്റ്റിനെതിരെ വാട്ട്‌സ്അപ്പിലൂടെ വ്യാജ പ്രചരണം നടത്തിയ 17 ഉം 18 ഉം വയസ് പ്രായമുള്ള മൂന്നു യുവതികളേയും രണ്ട് യുവാക്കളേയും കാസര്‍കോട് സി.ഐ കെ പ്രേംസദന്‍ അറസ്റ്റ് ചെയ്തു.

മറ്റൊരു പ്രതിയായ 18 കാരിയെ പോലീസ് തിരയുകയാണ്. അപകീര്‍ത്തികരമായ പ്രചരണം ഷെയര്‍ചെയ്ത ഏതാനും പേരെ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കാവുന്ന കേസാണിത്.

കാസര്‍കോട് ടൗണിലെ ജനാര്‍ദന ആശുപത്രിയിലെ ഗൈനക്കോളജ്‌സിറ്റിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു പ്രചരണം. അറസ്റ്റിലായവര്‍ അരമങ്ങാനം, ഉദുമ, പാക്യാര, തുരുത്തി, ചെട്ടുംകുഴി സ്വദേശികളാണെന്ന് പോലീസ് വെളിപ്പെടുത്തി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.