കണ്ണൂര്‍: ബഹ്‌റൈനില്‍ കോള്‍ഡ് സ്റ്റോറേജില്‍ സിഗരറ്റ് വില്‍പ്പന നടത്തിയതിന് കേസിലകപ്പെട്ട മലയാളിക്ക് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തു കടക്കാനായില്ല. കണ്ണൂര്‍ വളപട്ടണം സ്വദേശിയായ ഒരു യുവാവിനാണ് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തു കടക്കാനാവാതെ വന്നത്. ഒടുവില്‍ യുവാവിന്റെ സഹോദരന്‍ പണം സംഘടിപ്പിച്ച് പിഴ അടച്ചശേഷമാണ് യുവാവിന് പുറത്ത് കടക്കാന്‍ സാധിച്ചത്.
രണ്ടു വര്‍ഷം മുമ്പ് ഇയാള്‍ ജോലി ചെയ്തിരുന്ന കോള്‍ഡ് സ്റ്റോറേജില്‍ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സിഗരറ്റ് പിടികൂടിയിരുന്നു. ഇതിന് 1100 ദിനാര്‍ പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പരിശോധനാ സമയത്ത് ഷോപ്പിലുണ്ടായിരുന്ന യുവാവിന്റെ സി പി ആര്‍ വാങ്ങി അദ്ദേഹത്തിന്റെ പേരിലായിരുന്ന ഉദ്യോഗസ്ഥര്‍ പിഴ എഴുതിയത്.
എന്നാല്‍ പിഴ അടക്കേണ്ടെന്നും കേസിന് പോകാമെന്നും സ്‌പോണ്‍സര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഈ യുവാവ് പിഴയടച്ചില്ല. ആറ് മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ പോയ യുവാവ് കഴിഞ്ഞ ദിവസം വൈകീട്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ ബഹ്‌റൈനില്‍ ഇറങ്ങിയപ്പോഴാണ് എമിഗ്രേഷന്‍ അധികൃതര്‍ കേസുണ്ടെന്ന് പറഞ്ഞ് തടഞ്ഞുവെച്ചത്. യുവാവ് 28 വര്‍ഷത്തോളം ജോലി ചെയ്ത കോള്‍ഡ് സ്റ്റോറേജിലായിരുന്നു സംഭവം. കുട്ടികള്‍ക്ക് സിഗരറ്റ് വില്‍ക്കുന്നുണ്ടെന്ന പരാതിയില്‍ രണ്ട് വര്‍ഷം മുമ്പ് ആരോഗ്യ വകുപ്പ് സ്റ്റോറേജുകള്‍ അടക്കമുള്ള നിരവധ ഷോപ്പുകളില്‍ പരിശോധന നടത്തിയിരുന്നു. അന്ന് പല ഷോപ്പുകള്‍ക്കും പല രീതിയിലായിരുന്നു പിഴ വിധിച്ചത്.

വളപട്ടണം സ്വദേശി സെയില്‍സ്മാനായ ഷോപ്പില്‍ 1100 ദിനാര്‍ അടക്കണമെന്ന് എഴുതി നല്‍കിയിരുന്നു. തുക ഗഡുക്കളായി അടക്കാന്‍ ഷോപ്പു നടത്തിപ്പുകാരനായ മലയാളി തിരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇത്രയും തുക അടക്കേണ്ടതില്ലെന്നും കേസ് നടത്താമെന്നും സ്‌പോണ്‍സര്‍ പറഞ്ഞതിലാണത്രെ പിഴ അടക്കാതിരുന്നത്. കോടതിയില്‍ നിന്ന് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവ് മൂന്ന് തവണ കോടതിയില്‍ ഹാജരാവുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആറ് മാസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ പോയത്. ഇക്കാലയളവില്‍ യുവാവോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കേസ് വിളിച്ചപ്പോള്‍ ഹാജരാകതിരുന്നതോടെ പിഴയടക്കാന്‍കോടതി വിധിക്കുകയായിരുന്നു. ഇതാണ് യുവാവിനെ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവക്കാന്‍ കാരണമായത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Case, Airport

No comments:
Post a Comment