Latest News

കാസര്‍കോട് ടൗണ്‍- നുള്ളിപ്പാടി റോഡ് അഭിവൃദ്ധിപ്പെടുത്തണം: മുസ്‌ലിം ലീഗ്

കാസര്‍കോട്: അനുദിനം വര്‍ദ്ധിച്ചുവരുന്ന ജനപെരുപ്പവും വാഹനങ്ങളുടെ വര്‍ദ്ധനവും കാരണം ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനാല്‍ കാസര്‍കോട് ടൗണ്‍മുതല്‍ നുള്ളിപ്പാടി വരെയുള്ള റോഡ് ബി.എം.ആന്റ് ബി.സി. പ്രകാരം അഭിവൃദ്ധിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തടയുകയും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്ത ഇടതു മുന്നണിയുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു. ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തിലേറിയ മുഖ്യമന്ത്രിയെ ആശയങ്ങള്‍ക്കൊണ്ടും വസ്തുതാപരമായി നേരിടാനാവാതെ പൊതുജനങ്ങള്‍ക്കുമുമ്പില്‍ നേരിട്ട അപഹാസ്യതയില്‍ വിറളി പൂണ്ട് ആക്രമത്തിലേക്ക് നീങ്ങിയ സി.പി.എം. നടപടി കാടത്തമാണെന്ന് യോഗം വിലയിരുത്തി. 

മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ഹാഷിം കടവത്ത്, മുനിസിപ്പല്‍ ലീഗ് പ്രസിഡണ്ട് എ.എം. കടവത്ത് എന്നിവരുടെ മാതാവ് തളങ്കര കടവത്ത് ആസ്യുമ്മയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പ്രസിഡണ്ട് എല്‍.എ. മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറര്‍ എ.അബ്ദുല്‍ റഹ്മാന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ഇ.അബൂബക്കര്‍ ഹാജി, ബി.എച്ച്.അബ്ദുല്ലക്കുഞ്ഞി, പി.അബ്ദുല്‍ റഹ്മാന്‍ ഹാജി പ്രസംഗിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.