അഹമ്മദാബാദ്: മോഷണശ്രമത്തിനിടെ ഉറങ്ങിപ്പോയ കള്ളന്‍ പിടിയിലായി. അഹമ്മദാബാദിന് സമീപം അനന്ത്‌നഗര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിജയ്കുമാര്‍ താക്കൂര്‍ എന്ന ഇരുപത്തൊമ്പതുകാരനെയാണ് ഫ്‌ളാറ്റില്‍ നിന്ന് താമസക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇതേ ഫ്‌ളാറ്റില്‍ നിന്ന് മൂന്നുവര്‍ഷത്തിനിടെ രണ്ടാംതവണയാണ് ഇയാള്‍ മോഷണശ്രമത്തിനിടെ പിടിയിലാവുന്നത്.
രാത്രിയോടെ മോഷണസ്ഥലത്തെത്തി അവിടെകുറച്ചുസമയം തങ്ങിയശേഷം അര്‍ദ്ധരാത്രിയോടെ മോഷണംനടത്തി മുങ്ങുകയായിരുന്നു ഇയാളുടെ രീതി. രാത്രി എട്ടുമണിയോടെ മോടിയായി വേഷംധരിച്ച് ഫ്‌ളാറ്റിലെത്തിയ വിജയ്കുമാറിനെ സംശയംതോന്നാത്തതിനാല്‍ സെക്യൂരിറ്റി കടത്തിവിട്ടു. ലിഫ്റ്റ് വഴി ഫ്‌ളാറ്റിന്റെ ഏറ്റവുംമുകളിലെത്തിയശേഷം അവിടെ തങ്ങി. അര്‍ദ്ധരാത്രി ഒരുമണിയോടെ ഇയാള്‍ പൂട്ടിക്കിടന്ന ഒരു ഫ്‌ളാറ്റ് കുത്തിത്തുറന്നു. പക്ഷേ, വിലപ്പെട്ടതൊന്നും കിട്ടിയില്ല. രാത്രി ഫ്‌ളാറ്റിന് പുറത്തിറങ്ങുന്നത് ബുദ്ധിയല്ലെന്നുകണ്ട വിജയ് അവിടെ കിടങ്ങുറങ്ങി രാവിലെ പുറത്തുപോകാമെന്ന് തീരുമാനിച്ചു.
പക്ഷേ, ഉറക്കം എല്ലാം തെറ്റിച്ചു. രാവിലെ എത്തിയ തൂപ്പുകാരി അടച്ചിട്ടിരുന്ന ഫ്‌ളാറ്റ് തുറന്നുകിടക്കുന്നവിവരം സെക്യൂരിറ്റിയെ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണ് വിജയ് കുമാര്‍ ഉറങ്ങിക്കിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ അയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. നേരത്തെ ഇതേ അപ്പാര്‍ട്ടുമെന്റില്‍ പൂട്ടിക്കിടന്ന മറ്റൊരു ഫ്‌ളാറ്റ് കുത്തിത്തുറന്ന ഇയാള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്നിരുന്നു. മോഷണവും കൊലപാതകവും ഉള്‍പ്പെടെ നിരവധികേസുകളിലെ പ്രതിയാണ് വിജയ് കുമാര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Ahammadabad, Sleeping
No comments:
Post a Comment