Latest News

ബി.ജെ.പി.യുമായി സീറ്റും ഭരണവും പങ്കിടുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ് യോഗത്തില്‍ ബഹളം


കാഞ്ഞങ്ങാട്: സഹകരണസംഘം തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുമായി സീറ്റും ഭരണവും പങ്കിടുന്നതിനെച്ചൊല്ലി കാഞ്ഞങ്ങാട്ടുനടന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ വാക്കേറ്റവും ബഹളവും. ബി.ജെ.പി. നേതൃത്വത്തിനെതിരെ പ്രസംഗിക്കുകയായിരുന്ന ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.രാമകൃഷ്ണന്റെ പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബഹളംവെച്ചത്.

ലോക്‌സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പുതിയകോട്ട ഫോര്‍ട്ട് വിഹാര്‍ ഓഡിറ്റോറിയത്തില്‍ വിളിച്ചുചേര്‍ത്ത നേതൃയോഗത്തിലാണ് ബഹളവും പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും നടന്നത്.

യോഗം ഉദ്ഘാടനം ചെയ്ത പി.രാമകൃഷ്ണന്‍ ബി.ജെ.പി.ക്കും നരേന്ദ്രമോദിക്കുമെതിരെ സംസാരിക്കുമ്പോഴാണ് പ്രവര്‍ത്തകര്‍ ബഹളംവെച്ചത്. അടുത്തകാലത്ത് നടന്ന സഹകരണസംഘം തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുമായി സീറ്റ് പങ്കുവെച്ച് ഭരണം പങ്കിടുന്ന കാര്യം പറഞ്ഞാണ് പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ തിരിഞ്ഞത്. ഇക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് പറഞ്ഞ് നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. വീണ്ടും പ്രസംഗം തുടര്‍ന്ന രാമകൃഷ്ണന്‍ ബി.ജെ.പി. നേതൃത്വത്തെയും സി.പി.എമ്മിനെയും വിമര്‍ശിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.