മട്ടന്നൂര്‍: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ജീപ്പ് നിയന്ത്രണംവിട്ട് കിണറ്റില്‍ വീണു. ജീപ്പിടിച്ച് ബസ് കാത്തുനില്ക്കുകയായിരുന്ന സ്‌കൂള്‍വിദ്യാര്‍ഥിക്ക് സാരമായി പരിക്കേറ്റു
ചൊവ്വാഴ്ച വൈകിട്ട് പാലോട്ടുപള്ളിയില്‍നിന്ന് വരികയായിരുന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്. ആറുകോല്‍ താഴ്ചയുള്ള കിണറ്റിലേക്കാണ് ജീപ്പ് പതിച്ചത്.
നിയന്ത്രണംവിട്ട ജീപ്പിടിച്ച് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥി കിഴൂര്‍-ചാവശ്ശേരി കൃഷിഭവനുസമീപം വാടകയ്ക്കു താമസിക്കുന്ന രമയുടെ മകന്‍ ഒ.അജിത്തി(15)നാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ വിദ്യാര്‍ഥിയെ കണ്ണൂരില്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ശിവപുരത്തുനിന്ന് വാങ്ങിയ ജീപ്പില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ മുണ്ടേരിയിലെ നജീബിനേയും(39) മറ്റൊരാളേയും ഓടിക്കൂടിയ സമീപത്തെ വ്യാപാരികളും നാട്ടുകാരും രക്ഷപ്പെടുത്തി.
വീട്ടിലേക്കു മടങ്ങാന്‍ ബസ് കാത്തിരുന്ന കുട്ടികള്‍ അപകടസ്ഥലത്തുണ്ടായിരുന്നു. ജീപ്പ് നിയന്ത്രണം വിട്ട് വരുന്നതുകണ്ട കുട്ടികള്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിയന്ത്രണംവിട്ട ജീപ്പ് ആള്‍മറ തകര്‍ത്താണ് കിണറ്റിലേക്കു മറിഞ്ഞത്.
ക്രെയിനുപയോഗിച്ച് ജീപ്പ് പുറത്തെടുത്തു. അര മണിക്കൂറോളം തലശ്ശേരി-കുടക് അന്തസ്സംസ്ഥാനപാതയില്‍ ഗതാഗതം മുടങ്ങി.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:
Post a Comment