![]() |
| ചായിന്റടി കുടംബത്തിലെ മുതിര്‍ന്ന അംഗം എയര്‍ലൈന്‍സ് അബ്ദുല്‍ റഹ്മാന്‍ ഹാജിയെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി ആദരിക്കുന്നു. |
അബ്ദുല്ല-ബീഫാത്തിമ ദമ്പതികളുടെ പിന്മുറക്കാരായ ചെര്‍ക്കളയിലെ പ്രശ്‌സ്തമായ ചായിന്റടി തറവാട്ടുകാരാണ് ബന്ധങ്ങള്‍ക്ക് അതിന്റെ പവിത്രത നല്‍കികൊണ്ട് ഓരോ വര്‍ഷവും ഒത്തുകൂടുന്നത്.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും ദുരെ ദിക്കുകളില്‍ താമസിക്കുന്നവരുമായ എല്ലാവരും വര്‍ഷത്തിലൊരിക്കല്‍ സംഗമിക്കുന്നത് വര്‍ത്തമാനകാലത്ത് പുതിയ അനുഭവമായി മാറുകയാണ്.
ഇത്തവണ കാസര്‍കോട്ട് നടന്ന കുടുംബ സംഗമത്തില്‍ ആറു തലമുറയില്‍ നിന്നായി നൂറിലേറെ അംഗങ്ങള്‍ പങ്കെടുത്തു. ഗൃഹാതുരത്വം തുളുമ്പുന്ന ചടങ്ങിനെത്തിച്ചേരാനാവാത്തവര്‍ ഫേസ് ബുക്കിലുടേയും വാട്ട്‌സ് അപ്പിലൂടെയും ആ അനുഭൂതി പങ്കുവെച്ചു.
ഇത്തവണ കാസര്‍കോട്ട് നടന്ന കുടുംബ സംഗമത്തില്‍ ആറു തലമുറയില്‍ നിന്നായി നൂറിലേറെ അംഗങ്ങള്‍ പങ്കെടുത്തു. ഗൃഹാതുരത്വം തുളുമ്പുന്ന ചടങ്ങിനെത്തിച്ചേരാനാവാത്തവര്‍ ഫേസ് ബുക്കിലുടേയും വാട്ട്‌സ് അപ്പിലൂടെയും ആ അനുഭൂതി പങ്കുവെച്ചു.
തറവാട്ടിലെ തലമുതിര്‍ന്ന അംഗം എയര്‍ലൈന്‍സ് അബ്ദുല്‍ റഹ്മാന്‍ ഹാജി മുതല്‍ നാല്പതു ദിവസം മാത്രം പ്രായമുള്ള ഫൈസല്‍ മുഹമ്മദുവരെയുള്ളവര്‍ ചടങ്ങിനെത്തി.
കുടുംബത്തിന്റെ പേരും പെരുമയും വിളിച്ചോതി വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ ആദരിച്ചു. അമേരിക്കയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ അഹമ്മദ് അന്‍വറും കര്‍ണാടക ക്രിക്കറ്റ് ടീമില്‍ അംഗമായ സിനാന്‍ എയര്‍ലെന്‍സും നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ അനുമോദനങ്ങള്‍ ഏറ്റുവാങ്ങി. ആത്തിഫ് ഹൈദറിന്റെ മതപ്രഭാഷണവും ശ്രദ്ധേയമായിരുന്നു.
തറവാട്ടംഗവും ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. സി.അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. മൂസ ചായിന്റടി സ്വാഗതം പറഞ്ഞു. റഹ്മാന്‍ എരോല്‍, സി.പി.ജബ്ബാര്‍ ഹുസൈന്‍, ചായിന്റടി ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി തെക്കില്‍, കെ.ഐ.ഫൈസല്‍, കെ.ഐ.അബ്ദുല്ല, അഷറഫ് ചൂരി, ശാക്കിറ എയര്‍ലൈന്‍സ്, റമീസ് എരോല്‍, സാനിയ ചായിന്റടി, യാസിര്‍ ചായിന്റടി,ടി.കെ.നസീറ, നബീല്‍ ചായിന്റടി സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News


No comments:
Post a Comment