ബോവിക്കാനം: കഠിനാധ്വാനം കൊണ്ട് കുടുംബം പുലര്‍ത്തിയിരുന്ന യുവാവിനുമുന്നിലേക്ക് രോഗം പടികടന്നെത്തിയതോടെ ഒരു കുടുംബം തീര്‍ത്തും ദുരിതത്തിലായി. ബാവിക്കര കെ.കെ.പുറത്തെ അബ്ദുല്‍ റഹ്മാനാ(45)ണ് ഇരുവൃക്കകളും തകര്‍ന്ന് ചികിത്സിക്കാന്‍ വഴിയില്ലാതെ സങ്കടക്കയത്തില്‍ കഴിയുന്നത്.
കൂലിവേല ചെയ്ത് ഭാര്യയെയും കുടുംബത്തേയും പോറ്റിയിരുന്ന അബ്ദുല്‍ റഹ്മാനെ ഒരു വര്‍ഷം മുമ്പാണ് രോഗം പിടികൂടിയത്.
നേരിയ അസുഖവുമായി ആസ്പത്രിയിലെത്തിയപ്പോള്‍ പരിശോനക്കൊടുവില്‍ വൃക്കയ്ക്ക് തകരാറാണെന്ന് കണ്ടെത്തി. അധികം വൈകാതെ ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായി. കൂലി വേല ചെയ്ത് അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടത്തുന്ന ആ പാവം മനുഷ്യന് അത് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു.

കടം വാങ്ങിയും പലരുടേയും സഹായം കൊണ്ടും ഒരുപാട് ചികിത്സിച്ചു. ആഴ്ചയില്‍ ഒരു പ്രാവശ്യം ഡയാലിസസ് നടത്താന്‍ മാത്രം 1600 രൂപ വേണം. ഇതുപോലും കണ്ടെത്താനാവാതെ വലയുകയാണ് അബ്ദുല്‍ റഹ്മാനും ഭാര്യയും.
കനിവ് വറ്റിയിട്ടില്ല നല്ല മനുഷ്യര്‍ സഹായത്തിനെത്തുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോള്‍ അബ്ദുല്‍ റഹ്മാനുള്ളത്.
അബ്ദുല്‍ റഹ്മാനെ സഹായിക്കുന്നവര്‍ കോര്‍പ്പറേഷന്‍ ബാങ്ക് മുളിയാര്‍ ശാഖയിലെ 016900101012001 നമ്പറിലേക്കാണ് സഹായം അയക്കേണ്ടത്. വിളിക്കേണ്ട നമ്പര്‍: 9745703387, 9633005333.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:
Post a Comment