Latest News

ഗണേശ് കുമാറിനും യാമിനി തങ്കച്ചിക്കും വിവാഹമോചനം അനുവദിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും എം.എല്‍.എയുമായ കെ.ബി.ഗണേശ് കുമാറിനും യാമിനി തങ്കച്ചിക്കും കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. കോടതി നിര്‍ദ്ദേശിച്ച പ്രകാരം ഇരുവരും ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരായി.

രാവിലെ 9.30ഓടെ ഗണേശും യാമിനിയും കോടതിയിലെത്തി. അഭിഭാഷകയ്‌ക്കൊപ്പമായിരുന്നു യാമിനി എത്തിയത്. അഭിഭാഷകനെ കൂടാതെ സംവിധായകനും സുഹൃത്തുമായ ഷാജി കൈലാസും ഗണേശിനൊപ്പമുണ്ടായിരുന്നു. 9.45ഓടെ കൗണ്‍സിലിംഗ് ആരംഭിച്ചു. എന്നാല്‍ ഒത്തുപോകാന്‍ കഴിയില്ലെന്ന് ഇരുവരും കോടതിയെ അറിയിച്ചു. ഒരു മണിക്കൂര്‍ നീണ്ട കൗണ്‍സിലിംഗിനു ശേഷം ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചതായി കോടതി അറിയിച്ചു.

ഒത്ത് തീര്‍പ്പ് കരാറിന്റെ ഭാഗമായി യാമിനിക്കും കുട്ടികള്‍ക്കും സ്ഥിരം ജീവനാംശമായി തിരുവനന്തപുരം വഴുതക്കാട്ടെ ഇരുനില വീട് ഉള്‍പ്പടെ പത്ത് സെന്റ് സ്ഥലവും 2.25 കോടിയും ഗണേശ് കൈമാറിയിട്ടുണ്ട്. യാമിനിയുടെയും കുട്ടികളുടെയും പേരില്‍ 75 ലക്ഷം രൂപ വീതമുളള മൂന്ന് ഡിമാന്‍ഡ് ഡ്രാഫ്റ്റായാണ് 2.25 കോടി രൂപ കൈമാറിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Ganesh kumar, Yamini Thankachi, Court, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.