കല്പറ്റ: പീഡനക്കേസില്‍ കല്പറ്റ സി.ജെ.എം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതി, അനുഗമിച്ച പോലീസുകാരന്റെ കണ്ണുകളില്‍ ബ്ലീച്ചിങ് പൗഡറിട്ട് മര്‍ദിച്ചവശനാക്കിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചു.
മര്‍ദനത്തില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റ പുത്തൂര്‍വയല്‍ എ.ആര്. ക്യാമ്പിലെ പോലീസുകാരന് രാജേഷിനെ കോയമ്പത്തൂര്‍ സ്വകാര്യആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ 10.30-നാണ് സംഭവം. പീഡനക്കേസിലെ പ്രതി പടിഞ്ഞാറത്തറ കാവുംമന്ദം കാപ്പുവയല്‍ പുത്തന്വാടി ഉണ്ണികൃഷ്ണനാ(38)ണ് കോടതിയിലെ മൂത്രപ്പുരയില്‍ പോലീസുകാരന്റെ കണ്ണില്‍ ബ്ലീച്ചിങ് പൗഡറിട്ട് മര്‍ദിച്ചത്. സംഭവം കണ്ടുനിന്ന പോലീസുകാരും മറ്റുള്ളവരും ചേര്‍ന്ന് ഉണ്ണികൃഷ്ണനെ പിടികൂടി കീഴടക്കി.
കഴിഞ്ഞ മാര്‍ച്ച് 20-ന് പടിഞ്ഞാറത്തറ പോലീസാണ് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ ഇയാളെ അറസ്റ്റുചെയ്തത്. ഉണ്ണികൃഷ്ണനെ തിരിച്ച് മാനന്തവാടി ജയിലിലേക്കുതന്നെ കൊണ്ടുപോയി. കല്പറ്റ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News
No comments:
Post a Comment