ആലപ്പുഴ: മുഹമ്മയ്ക്ക് സമീപം കണ്ണറങ്ങാട്ട് സഖാവ് പി. കൃഷ്ണപിള്ള സ്മാരകം അക്രമികള്‍ തീവെച്ചു നശിപ്പിച്ചു. പുലര്‍ച്ചെ രണ്ടു മണിക്കാണ് സംഭവം.
കൃഷ്ണപിള്ളയുടെ ശില്‍പ്പത്തിന്റെ ഒരുഭാഗവും അടിച്ചുതകര്‍ത്തു. ഓലമേഞ്ഞ സ്മാരകഗൃഹത്തിന്റെ പിന്‍ഭാഗത്തെ മേല്‍ക്കൂരയ്ക്കാണ് തീവെച്ചത്. പുലര്‍ച്ചെ സെക്യൂരിറ്റി ഗാര്‍ഡാണ് പോലീസിനെ വിവരം അറിയിച്ചത്. അക്രമികളെ താന്‍ കണ്ടില്ലെന്ന് ഗാര്‍ഡ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തിദുര്‍ഗമായ ഈ പ്രദേശത്ത് ഇത്തരമൊരു സംഭവമുണ്ടായത് പ്രവര്‍ത്തകരെ ഞെട്ടിച്ചു.
ഈ സംഭവം വളരെ വൈകാരികമായിട്ടാണ് കാണുന്നതെന്നും അക്രമികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും സിപിഎം പ്രാദേശികനേതാക്കള്‍ പോലീസിനോട് ആവശ്യപ്പെട്ടു. പോലീസെത്തി തെളിവെടുപ്പ് നടത്തി. എറണാകുളം റേഞ്ച് ഐജി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
പ്രവര്‍ത്തകര്‍ ആത്മസംയമനം പാലിക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാനേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. പി.കൃഷ്ണപിള്ള ഒളിവില്‍ താമസിക്കുകയും പിന്നീട് പാമ്പു കടിയേറ്റ് മരിക്കുകയും ചെയ്ത വീടാണ് സ്മാരകമാക്കിയത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Krinapillai, Police, Allappuzha, CPM

No comments:
Post a Comment