Latest News

ആലപ്പുഴ ജില്ലയില്‍ വെള്ളിയാഴ്ച സി.പി.എം ഹര്‍ത്താല്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വെള്ളിയാഴ്ച സി.പി.എം ഹര്‍ത്താല്‍. സഖാവ് പി. കൃഷ്ണപിള്ള സ്മാരകത്തിന് അക്രമികള്‍ തീവെച്ചതില്‍ പ്രതിഷേധിച്ചാണ് ഇടതുമുന്നണി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

ഒളിവില്‍ കഴിഞ്ഞ കാലത്തും പാമ്പുകടിയേറ്റ് മരിക്കുന്നതിന് മുന്‍പും കൃഷ്ണപിള്ള താമസിച്ചിരുന്ന വീടാണിത്. വീടും സ്ഥലവും സി.പി.എം ഏറ്റെടുക്കുകയും കൃഷ്ണപിള്ള സ്മാരകമായി നിലനിര്‍ത്തുകയുമായിരുന്നു. അതേസമയം, ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Krishnapilla, Fire, CPM, Harthal

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.