തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ആറ് വര്‍ഷത്തിനിടെ ട്രഷറി മൈനസിലെത്തി. സാമ്പത്തിക സെക്രട്ടറി മന്ത്രിസഭയെ അറിയിച്ചതാണ് ഇക്കാര്യം. പ്രതിസന്ധി മറികടക്കുന്നതിന് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. വരുമാനം കൂട്ടുന്നതിന് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുകയാണ്.
പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കണം എന്നതാണ് ചീഫ് സെക്രട്ടറിയുടെ പ്രധാന നിര്‍ദേശം. വ്യവസ്ഥകളില്ലാത്ത നിയമനം നിരോധിച്ചേക്കും. ഒഴിവുള്ള തസ്തികകളില്‍ പുനര്‍വിന്യാസം നടത്തും. രണ്ട് കോടിയില്‍ അധികമുള്ള ബില്ലുകള്‍ പാസാക്കില്ല. ബില്ലുകള്‍ പാസാക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും.ട്രഷറിയില്‍ സൂക്ഷിക്കേണ്ട തുകയേക്കാള്‍ 10 കോടിയുടെ കുറവാണ് ബുധനാഴ്ച രേഖപ്പെടുത്തിയത് .
പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് നിരോധിക്കണം. ജനപ്രതിനിധികള്‍ നടത്തുന്ന ഔദ്യോഗിക വിദേശ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്യുന്നു. ഗുണകരമായ കരാറുകളുണ്ടാവുമെങ്കില്‍ മാത്രം വിദേശ യാത്ര നടത്താവൂ. വിദേശമേളകള്‍ക്കു പ്രതിനിധികളുണ്ടാവില്ല എന്ന നിര്‍ദ്ദേശവും ചീഫ് സെക്രട്ടറി മുന്നോട്ട് വെച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Thiruvananthapuram, Ummanchandi
No comments:
Post a Comment