നസ്റിയയുടെ പരാതിയെത്തുടര്‍ന്ന് വിവാദമായ തമിഴ് ചിത്രം 'നയ്യാണ്ടി' 11ന് തിയറ്ററുകളിലേക്ക്. ധനുഷ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്തത് ദേശീയ അവാര്‍ഡ് തലത്തില്‍ ശ്രദ്ധിക്കപ്പെട്ട എ. സര്‍കുണമാണ്. കേരളത്തിലും ചിത്രം വ്യാപകമായി റിലീസുണ്ട്. ധനുഷ് -നസ്റിയ ചിത്രമെന്നതും വിവാദങ്ങളും ചിത്രത്തിന് മികച്ച ഓപ്പണിങ് നല്‍കുമെന്നാണ് കരുതുന്നത്.
കുംഭകോണത്ത് വിളക്കുകട നടത്തുന്ന ചിന്നവണ്ട് എന്ന യുവാവും ദന്തിസ്റ്റാവാന്‍ പഠിക്കുന്ന വനറോജ എന്ന പെണ്‍കുട്ടിയും തമ്മിലെ പ്രണയമാണ് കഥ. റൊമവന്റിക് കോമഡി വിഭാഗത്തിലുള്ള ചിത്രമാണിത്. സൂരി, ശരണ്യ പൊന്‍വണ്ണന്‍, ലക്ഷമി രാമകൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സംഗീതം: ജിബ്രാന്‍, എഡിറ്റിങ്: രാജാ മുഹമ്മദ്, നിര്‍മാണം: എ. കതിരേശന്‍, കാമറ: വേല്‍രാജ്.
ട്രെയിലറില്‍ തന്റേതെന്ന് തെറ്റിദ്ധരിപ്പിക്കും വിധം ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചെന്നായിരുന്ന നായിക നസ്റിയ പരാതിപ്പെട്ടത്. ബുധനാഴ്ച പ്രത്യേക പ്രദര്‍ശനത്തിന് ശേഷം നസ്റിയ പരാതിപ്പെട്ട രംഗങ്ങള്‍ ഒഴിവാക്കാമെന്ന് സമ്മതിച്ചതോടെ വിവാദങ്ങള്‍ക്ക് പരിസമാപ്തിയാവുകയായിരുന്നു.
'കളവാണി', 'വാഗൈ സൂട വാ' എന്നീ ചിത്രങ്ങളാണ് മുമ്പ് സര്‍കുണം സംവിധാനം ചെയ്തിട്ടുള്ളത്. ഈ ചിത്രങ്ങളിലും മലയാളികളായിരുന്നു നായികമാര്‍ എന്നതും പ്രത്യേകതയാണ്. 'കളവാണി'യില്‍ ഓവിയും 'വാഗൈ സൂട വാ'യില്‍ ഇനിയയും ആയിരുന്നു നായികമാര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Movie, Neyyandi, Nazriya
No comments:
Post a Comment