Latest News

ഷാര്‍ജ ഷെയ്ക്കിന്റെ ഉപജ്ഞാതാവ് കലന്തന്‍ കോയ നിര്യാതനായി

കോഴിക്കോട്: ജ്യൂസ് പ്രേമികളുടെ ഇഷ്ടവിഭവങ്ങളിലൊന്നായ ‘ഷാര്‍ജ ഷെയ്ക്ക’ടക്കം നിരവധി വൈവിധ്യമാര്‍ന്ന ജ്യൂസുകള്‍ കേരളത്തില്‍ അവതരിപ്പിച്ച ‘കലന്തന്‍സ് കൂള്‍ബാര്‍ ‘ ഉടമ അരീക്കാട് കലന്തന്‍സ് ഹൗസില്‍ ഇ.പി. കലന്തന്‍ കോയ (85) നിര്യാതനായി

48 വര്‍ഷംമുമ്പ് കലന്തന്‍ കോയ സുഹൃത്തിനൊപ്പം മൊയ്തീന്‍പള്ളി റോഡ് ജങ്ഷനില്‍ അല്‍ അമീന്‍ ജ്യൂസ് ഷോപ്പ് ആരംഭിക്കുമ്പോള്‍ നഗരത്തില്‍ തന്നെ പഴച്ചാറ് വില്ക്കുന്ന ആദ്യകടയായിരുന്നു അത്. 1980ലാണ് മാനാഞ്ചിറയില്‍ കെ.പി.കെ. ഫ്രൂട്ട്‌സ് ആന്‍ഡ് കൂള്‍ബാര്‍ ആരംഭിച്ചത്. തുടര്‍ന്ന് കിഡ്‌സണ്‍ കോര്‍ണറിലും സ്‌റ്റേഡിയം ജങ്ഷനിലും ശാഖകള്‍ തുറന്നു.

ജ്യൂസുകള്‍ക്ക് പുറമേ സ്‌ട്രോബെറിയും ബട്ടര്‍ ഫ്രൂട്ടും ഉപയോഗിച്ചുള്ള ഷെയ്ക്കുകളും ആദ്യം കോഴിക്കോട് നഗരത്തില്‍ പരിചയപ്പെടുത്തിയത് കലന്തന്‍ കോയയാണ്.

കലന്തന്‍ കോയയുടെ ജ്യൂസ് കടയ്ക്കടുത്ത ടി.വി കടയില്‍ ഷാര്‍ജ കപ്പ് ക്രിക്കറ്റ് മാച്ച് കാണാനെത്തിയയാള്‍ ജ്യൂസ് ചോദിച്ചപ്പോള്‍ ഞാലിപ്പൂവന്‍ പഴവും തണുപ്പിച്ച പാലും പഞ്ചസാരയും ചേര്‍ത്ത് കലന്തന്‍ കോയ ഒരു ജ്യൂസ് നല്‍കിയെന്നും, ജ്യൂസിന്റെ പേര് ചോദിച്ചപ്പോള്‍ ‘ഷാര്‍ജ ഷെയ്ക്ക്’ എന്ന് പറഞ്ഞുവെന്നും, അതായിരുന്നു ‘ഷാര്‍ജ ഷെയ്ക്ക്’ എന്ന ജ്യൂസിന്റെ ഉത്ഭവം എന്നുമാണ് കോഴിക്കോടന്‍ ചരിത്രം പറയുന്നത്.

ഭാര്യ: ഇമ്പിച്ചി ഫാത്തിമാബി (ബീവി). മക്കള്‍ : ഉസ്മാന്‍ കോയ, മുസ്തഫ, അഷറഫ്, ഷാഫി, ഷാഹുല്‍ ഹമീദ്, സുഹറാബി (ബിച്ചു), ലൈല, ഉമൈബ, ഹൈറുന്നിസ, ഹസീന. മരുമക്കള്‍ : അസ്സന്‍കോയ, ലത്തീഫ്, ബഷീര്‍ , നസീര്‍ , റഹ്മത്തുല്ല, സക്കീന, സാഹിദ, സജി, സജ്‌ന, ഫാസില.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.