കാസര്‍കോട്: ജനാര്‍ദ്ദന മെറ്റേണിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍ ജയലക്ഷ്മിയുടെ പേരില്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി അപകീര്‍ത്തികരമായമായ വാര്‍ത്ത പ്രചരിപ്പിക്കേണ്ടി വന്നതില്‍ വിദ്യാര്‍ത്ഥികളായ സഹീര്‍ അനസ്, ഫര്‍സാന, നഹ്‌ല, മറിയം, നബീല്‍, എന്നിവര്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു.
കരുതിക്കൂട്ടി അപകീര്‍ത്തിപ്പെടുത്താന്‍ ചെയ്തതല്ലെന്നും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി വന്ന പോസ്റ്റിനെ ഷെയര്‍ ചെയ്യുകയാണുണ്ടായതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സോഷ്യല്‍ നെറ്റ് വര്‍ക്ക് പോസ്റ്റില്‍ പറഞ്ഞ പ്രകാരം ഡോക്ടറുടെയോ, സ്ഥാപനത്തിന്റെയോ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ ദുരനുഭവം ഞങ്ങള്‍ക്കോ,
ഞങ്ങളുടെ കുടുംബത്തില്‍പ്പെട്ടവര്‍ക്കോ ഉണ്ടായിട്ടില്ല. ഞങ്ങളുടെ കുടുംബക്കാരില്‍ പലരും ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തുന്നവരാണ്.
സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെയാണ് ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടേണ്ടി വന്നതും കേസില്‍ ഉള്‍പ്പെടേണ്ടിവന്നതും. ഇതില്‍ ഞങ്ങള്‍ക്ക് മനോവേദനയുമുണ്ട്.
ഡോക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഉണ്ടായ മാനസിക പ്രയാസത്തിന്റെ കാഠിന്യം എത്രത്തോളമെന്ന് ഞങ്ങള്‍ക്കിപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Dr. Jayalakhmi, Hospital, Case

No comments:
Post a Comment