Latest News

വൃദ്ധയെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ ഊരിയെടുത്ത പ്രതികള്‍ക്ക് കഠിന തടവും പിഴയും

കണ്ണൂര്‍: അര്‍ധരാത്രിയില്‍ ഓടിളക്കി വീട്ടില്‍ അതിക്രമിച്ച് കടന്ന് വൃദ്ധയെ ഭീഷണിപ്പെടുത്തി സ്വര്‍ണ്ണാര്‍ണാഭരണങ്ങള്‍ ഊരിയെടുത്ത പ്രതികള്‍ക്ക് കഠിന തടവും പിഴയും. പത്തനംതിട്ട ഏനാദിമംഗലത്തെ ആഡൂരിലെ അരുണ്‍ അപ്പുവെന്ന സുരേഷ്(22) പെരുവളത്ത് പറമ്പ് മഞ്ഞപ്പാറയിലെ കുറ്റിക്കുന്നേല്‍ പുതിയപുരയില്‍ ഇസ്മായില്‍(34) എന്നിവരെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എ ടി അനില്‍ വിവിധ വകുപ്പുകളിലായി നാല് വര്‍ഷം കഠിന തടവിനും 6000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.

2012 നവംര്‍ 10നാണ് കേസിനാസ്പദമായ സംഭവം. വളപട്ടണം മില്‍റോഡ് വെസ്‌റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ്‌സിനടുത്ത് താമസിക്കുന്ന കോട്ടക്കല്‍ ഹൗസിലെ ഹംസയുടെ ഭാര്യ ആസിമ(65)യെയാണ് വീട്ടിലെ ഓട് ഇളക്കി മാറ്റി അകത്ത് കടന്ന പ്രതികള്‍ ഭീഷണിപ്പെടുത്തി കഴുത്തിലിട്ട രണ്ട് പവന്റെ മാലയും കയ്യിലിട്ട ഓരോ പവന്റെ രണ്ട് സ്വര്‍ണ്ണവളകളും ഊരിയെടുത്ത ശേഷം അടുക്കള വാതില്‍ തുറന്ന് രക്ഷപ്പെട്ടത്.

ഭര്‍ത്താവ് ഹംസക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് പാതിരാസമയത്ത് എഴുന്നേറ്റപ്പോഴാണ് കള്ളമ്മാരെ വീട്ടിനകത്ത് കണ്ടത്. മക്കള്‍ ആരും വീട്ടിലില്ലായിരുന്നു. ഒച്ചവെച്ചപ്പോള്‍ കൊന്നുകളയുമെന്നാണ് പ്രതികള്‍ ആസിമയോട് പറഞ്ഞത്. തുടര്‍ന്നുള്ള അന്വേഷണത്തിനിടയിലാണ് സി ഐ വിനോദ് കുമാറും സംഘവും കണ്ണൂര്‍ ടൗണിലെ ജ്വല്ലറിക്കടുത്ത് വെച്ച് പ്രതികളെ പിടികൂടിയത്. നേരത്തെ പ്രതികള്‍ പല കവര്‍ച്ച കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Robbery, Court, Police, Case

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.