Latest News

വൃക്ഷങ്ങളും തൈകളും പിഴുതെറിയുമ്പോള്‍ നാം നശിപ്പിക്കുന്നത് നമ്മുടെ ആവാസ വ്യവസ്ഥയാണ് : എന്‍.എ.നെല്ലിക്കുന്ന്


കാസര്‍കോട്: വൃക്ഷങ്ങളും തൈകളും പിഴുതെറിഞ്ഞ് നാം കോണ്‍ഗ്രീറ്റ് കൂടാരങ്ങള്‍ കെട്ടിപ്പൊക്കുമ്പോള്‍ നാം നശിപ്പിക്കുന്നത് നമ്മുടെ തന്നെ ആവാസ വ്യവസ്ഥിതിയെയാണെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.

പച്ചപ്പുകള്‍ നമ്മുടെ മനസ്സിനും സമൂഹത്തിനും കുളിര്‍ പകരുന്ന ചേതോഹരമായ കാഴ്ചയാണ്. അവ നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധി ജയന്തി ദിനത്തില്‍ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ.യു.പി സ്‌കൂളില്‍ “ഹരിത വത്കരണം സൗന്ദര്യവത്കരണത്തിന്റെ “ ഭാഗമായി വൃക്ഷത്തൈകള്‍ നട്ട് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.
അത്യന്തം കലുഷിതമായിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തില്‍ ഗാന്ധിജിയുടെ ജീവിത സന്ദേശമാണ് നാമോരോരുത്തരും മമുറുകെപ്പിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എ.എം മുഹമ്മദ് ഹാരിസ് അധ്യക്ഷത വഹിച്ചു. 

നഗരസഭാ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അബ്ബാസ് ബീഗം, സൈഫുന്നിസ ഹനീഫ്, സകൂള്‍ കമ്മിറ്റി സെക്രട്ടറി എന്‍.എം സുബൈര്‍, ബി.കെ ഖാദര്‍, ഷാഫി എ. നെല്ലിക്കുന്ന്, എം.പി അബൂബക്കര്‍, സുബൈര്‍ പടപ്പില്‍, എന്‍.കെ ഹനീഫ്, കെ.എ താഹിര്‍, നാസര്‍ പൂന, ബി.എ. കുഞ്ഞാമു, പി.എം.ഖാദര്‍, ഖമറുദ്ധീന്‍, സുരേഷ് കടപ്പുറം, വേണുഗോപീാലന്‍ കെ, എന്നിവര്‍ പ്രസംഗിച്ചു. പ്രധാനധ്യാപകന്‍ എ.കെ. മുഹമ്മദ് കുട്ടി സ്വാഗതവും ബാബു തോമസ് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.