അബുഹാജി |
എളങ്കൂര്‍ മൈലൂത്ത് സ്വദേശികളായ ചെങ്ങരായി അബ്ദുല്‍കബീര്‍ (30), സഹോദരന്‍ ചെങ്ങരായി അബ്ദുല്‍ നാസര്‍ (35), ആലങ്ങാടന്‍ അക്ബറലി (26), കളത്തില്‍ മുഹമ്മദ് ഫസലുല്ല എന്ന ഫസല്‍ (36), കളത്തില്‍ മുഹമ്മദ് ഹനീഫ എന്ന അനീസ് എന്നിവരെയാണ് അറസ്റ്റുചെയ്തത്.
സെപ്റ്റംബര്‍ 23ന് വൈകീട്ട് ഏഴിന് എളങ്കൂറിലെ മദ്‌റസയില്‍ രക്ഷിതാക്കളുടെ യോഗം ചേരാനിരിക്കെയുണ്ടായ വാക്കുതര്‍ക്കമാണ് സംഘട്ടനത്തിലത്തെിയത്. മര്‍ദനമേറ്റ് വീണ എളങ്കൂര്‍ തിരുത്തിയില്‍ അബുഹാജി മഞ്ചേരി ജനറല്‍ ആശുപത്രിയിലത്തെിച്ചപ്പോഴേക്കും മരിച്ചു.ഇന്ത്യന്‍ ശിക്ഷാ നിയമം 143, 147, 148, 323, 304 എന്നീ വകുപ്പുകള്‍ പ്രകാരം പ്രതികളുടെ പേരില്‍ കേസ്.
ഒരാഴ്ചയായിട്ടും അറസ്റ്റുണ്ടാകാത്തതിനെ തുടര്‍ന്ന് എ.പി വിഭാഗം സുന്നി സംഘടനകള്‍ തിങ്കളാഴ്ച രാവിലെ പത്തിന് മഞ്ചേരി സി.ഐ ഓഫിസിലേക്ക് മാര്‍ച്ച് നടത്താനിരിക്കെയാണ് മണിക്കൂറുകള്‍ മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്തത്.
മഞ്ചേരി ടൗണില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ തുടര്‍ന്ന് നഗരത്തില്‍ പ്രതിഷേധ പ്രകടനവും വിശദീകരണയോഗവും നടത്തി പിരിഞ്ഞു.
കണ്ടാലറിയാവുന്ന 15 പേരടക്കം 20 പ്രതികളെ കുറ്റക്കാരായി ഉള്‍പ്പെടുത്തിയാണ് പൊലീസ് കേസ്. അറസ്റ്റിലായ പ്രതികളെ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment