Latest News

മീന്‍പിടിത്ത ബോട്ടുകള്‍ക്കുനേരെ കടലില്‍ ആക്രമണം

മംഗലാപുരം: മല്‍പെയില്‍നിന്ന് ഉള്‍ക്കടലില്‍ മീന്‍പിടിക്കാന്‍ പോയ 15 ബോട്ടുകള്‍ക്കുനേരെ ഹൊന്നാവര്‍ കടലില്‍വെച്ച് ആക്രമണം. കൂട്ടമായി ബോട്ടുകളിലെത്തിയ സംഘം ബോട്ടുകള്‍ നശിപ്പിക്കുകയും 20 ലക്ഷത്തിന്റെ വലകളും മറ്റുപകരണങ്ങളും കവര്‍ച്ചചെയ്യുകയും ചെയ്തതായി മീന്‍പിടിത്ത തൊഴിലാളികള്‍ പരാതിപ്പെട്ടു. ഹൊന്നാവര്‍ മേഖലയിലെ ബോട്ടുകാരാണ് ആക്രമണത്തിനു പിന്നിലെന്നും അവര്‍ ആരോപിച്ചു.

ഞായറാഴ്ച വൈകിട്ടാണ് കടലില്‍ ആക്രമണമുണ്ടായത്. മീന്‍പിടിക്കുന്നതിനിടെ ഹൊന്നാവറിലെ ബോട്ടുകാര്‍ തങ്ങളുടെ ബോട്ട് വളയുകയും ആക്രമിക്കുകയുമായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു. വലകള്‍ പിടിച്ചെടുത്തു. ബോട്ടുകള്‍ നശിപ്പിച്ചു. 30 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും അവര്‍ അറിയിച്ചു.

ഒരു ബോട്ട് അവര്‍ ദൂരേക്ക് പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍, ആ ബോട്ടിലെ തൊഴിലാളികള്‍ മറ്റുള്ളവര്‍ക്ക് വിവരംനല്കി. മറ്റു ബോട്ടുകള്‍ കൂട്ടമായി എത്തിയതോടെ അവര്‍ ആ ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ഇതിനു മുമ്പും മല്‍പെയിലെയും ഹൊന്നാവറിലെയും മീന്‍പിടിത്ത തൊഴിലാളികള്‍ തമ്മില്‍ നടുക്കടലില്‍ സംഘട്ടനമുണ്ടായിട്ടുണ്ട്. തൊഴിലാളികളെ ആക്രമിച്ചതില്‍ മല്‍പെയിലെ മീന്‍പിടിത്ത തൊഴിലാളികളുടെയും ബോട്ടുടമകളുടെയും സംഘടനകള്‍ പ്രതിഷേധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.