Latest News

അഞ്ജലി വധം: വകവരുത്തിയത് അമ്മയുടെ സഹായത്തോടെ

ചങ്ങനാശേരി: അഞ്ജലിയെ മയക്കു മരുന്ന് നൽകി മയക്കി കാറിൽ കൊണ്ടു പോയി കൊക്കയിലെറിയാൽ സഹായം നൽകിയതെന്ന് അമ്മയാണന്ന് കേസിലെ പ്രതി പ്രദീപ് സമ്മതിച്ചു. ആദ്യ ഭാര്യയുടെ കൊലപാതകമടക്കം താൻ നടത്തിയ കുറ്റകൃത്യങ്ങൾ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്നും, പലതിനും അവർകൂട്ടുനിന്നതായും പ്രതി സമ്മതിച്ചിട്ടുണ്ട്.

മൂന്നാം ഭാര്യ സിനി സെബാസ്റ്റ്യൻ മസ്ക്കറ്റിൽ നിന്ന് ഇ-മെയിലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനിടയിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്. അമ്മ പ്രഭാവതിയോടൊപ്പം മോനിപ്പളിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ അഞ്ജലിയെ കൊണ്ടു പോയിരുന്നു. അത് കഴിഞ്ഞ്‌  തിരികെ വീട്ടിലെത്തിയ ശേഷമാണ് ഉറക്കുഗുളിക ജ്യൂസിൽ കലക്കി നൽകിയത്. തുടർന്ന് കാറിൽ കയറ്റി വാഗമണ്ണിൽ കൊണ്ടു തള്ളി. ഇതിനെല്ലാം അമ്മ കൂട്ടുനിന്നുവെന്നും പ്രദീപ് പറഞ്ഞു.

ആദ്യ ഭാര്യ അഞ്ജലിയെ അപകടത്തിൽ പെടുത്തിയ ശേഷം പ്രദീപ്കൊല്ലാട് സ്വദേശിനി അർച്ചനയെ മല്ലപ്പള്ളി സബ്ജിസ്ട്രാർ ഓഫീസിൽ കൊണ്ട് പോയി വിവാഹം കഴിച്ചു. അവർ ഒപ്പം താമസിക്കുമ്പോൾ തന്നെ ചങ്ങനാശേരി സ്വദേശിനി സിനി സെബാസ്റ്റ്യനെ പ്രണയിച്ചു. ഭാര്യ മറ്റൊരാൾക്കൊപ്പം പോയെന്നും, വിവാഹ മോചനം തേടിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. അടൂർ ഏനാത്ത് സബ് രജിസ്ട്രാർ ഓഫീസിൽ കൊണ്ടു പോയി സിമിയെ വിവാഹം ചെയ്ത് മറ്റൊരു വീട്ടിൽ താമസിപ്പിച്ചു.

അച്ഛൻ ഗോപി, അമ്മ പ്രഭാവതി എന്നിവരായിരുന്നു സിനിയുമായുള്ള വിവാഹത്തിന് സാക്ഷികൾ. പിന്നീട് സ്ത്രീധനതുകയും സ്വർണ്ണവും മൂവരും ചേർന്ന് തട്ടിയെടുത്തുവെന്നുമാണ് കേസ്, സ്ത്രീധന പീഡനം, വഞ്ചന എന്നീവകുപ്പുകൾ പ്രകാരം കേസ് ചാർജ് ചെയ്തു. അമേരിക്കയിലുളള്ള പ്രദീപിന്റെ മാതാപിതാക്കളെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.

വാഗമണ്ണിൽ നിന്ന് ലഭിച്ച അസ്ഥിക്കഷ്‌ണങ്ങൾ മനുഷ്യന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്ന് ഡി.എൻ.എ ടെസ്റ്റ് നടത്തുന്നതിനുളള നടപടികൾ പുരോഗമിക്കുകയാണ്. പ്രദീപിനെ തിങ്കളാഴ്ച കോടതിൽ ഹാജരാക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Changanassery, Anjali Murder, Case, Pradeep




No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.