പാകിസ്താന്‍ ചാര സംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കളവെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ . രാഹുലിന്റെ പ്രസ്താവനക്ക് അടിസ്ഥാനമില്ലെന്നും ഇന്റലിജന്‍സ് ബ്യൂറോയോ കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ അത്തരത്തിലുള്ള വിവരമൊന്നും നല്‍കിയിട്ടില്ലെന്നും യു.പി ആഭ്യന്തര സെക്രട്ടറി കമല്‍ സക്‌സേന പറഞ്ഞു. യു.പി ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് തലവന്‍ മുകുള്‍ ഗോയലും രാഹുലിന്റെ ആരോപണം തള്ളി.
വ്യാഴാഴ്ച മധ്യപ്രദേശിലെ ഇന്‍ഡോറില്‍ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് രാഹുല്‍ വിവാദ പ്രസ്താവന നടത്തിയത്. കലാപത്തിനിരയായ ഇരുപതോളം മുസ്‌ലിം ചെറുപ്പക്കാര്‍ തങ്ങളുടെ കുടുംബത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐ.എസ്.ഐയുമായി ബന്ധപ്പെട്ടുവെന്നാണ് രാഹുല്‍ പറഞ്ഞത്. ഇക്കാര്യം തന്നോട് ഒരു ഇന്റലിജന്‍സ് ഉദ്യോഗസ്ഥനാണ് പറഞ്ഞതെന്നും രാഹുല്‍ പ്രസംഗത്തില്‍ പറഞ്ഞു.
ആരോപണം യു.പിയിലെ മുസ്‌ലിം പണ്ഡിത നേതൃത്വം തള്ളിയിരുന്നു. ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി, ഝാന്‍സിയിലെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുലിനെ വിമര്‍ശിക്കുകയും ചെയ്തു. സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍ , ആരോപണം തെളിയിക്കാന്‍ രാഹുലിനെ വെല്ലുവിളിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Rahul Gandhi, Pakisthan, ISI

No comments:
Post a Comment