തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസിലെ പരാതിക്കാരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.
പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസമായി സമരം നടത്തിക്കൊണ്ടിരിക്കുന്നവരുമായി വി.എസ്. ചര്‍ച്ച നടത്തി. പ്രാദേശിക എല്‍ .ഡി.എഫ് നേതാക്കളും വി. എസിനെ അനുഗമിച്ചു. എല്‍ .ഡി.എഫ് നാളെ സംഘടിപ്പിക്കുന്ന പരാതിക്കാരുടെ കൂട്ടായ്മയ്ക്ക് മുന്നോടിയായാണ് വി.എസ്. സമരവേദിയിലെത്തിയത്.
തങ്ങളുടെ ഭൂമിയുടെ തണ്ടപ്പേര് മാറ്റുകയും 2012 വരെ കരമടച്ച ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും പരാതിക്കാര്‍ വി.എസിനോട് പരാതിപ്പെട്ടു. ഭൂമി തങ്ങളുടേതല്ലെന്നാണ് വില്ലേജ് ഓഫീസില്‍ നിന്നു പറയുന്നതെന്നും ജനങ്ങള്‍ വി.എസിനോട് പരാതിപ്പെട്ടു. ഭൂമിയുടെ രേഖകളുമായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പരാതിക്കാര്‍ വി.എസിനെ സന്ദര്‍ശിക്കാനെത്തിയത്.
സലീം രാജും സംഘവും വ്യാജപ്രമാണങ്ങള്‍ ചമച്ചു ഭൂമി തട്ടിപ്പു നടത്തിയെന്നാണ് പരാതി. ഏതാണ്ട് ഇരുന്നൂറ് കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
കേസിനെ കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറു മാസം സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. പത്തു ദിവസനിനുള്ളില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
12.27 ഏക്കര്‍ ഭൂമി സലിംരാജും മറ്റും തട്ടിയെടുത്തെന്ന് ആരോപിച്ച് പ്രേംചന്ദ് ആര്‍ . നായരും മറ്റുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Case, V.S.Achuthananthan, Salimraj

No comments:
Post a Comment