മുംബൈ: മുപ്പത് ദിവസത്തെ പരോളിന് ശേഷം ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയിലിലേക്ക് മടങ്ങി. ബാന്ദ്രയിലെ വസതിയില്‍ നിന്ന് രാവിലെ ആറരയ്ക്ക് ഭാര്യയ്‌ക്കൊപ്പമാണ് ജയിലിലേക്ക് തിരിച്ചത്.
ചികിത്സയ്ക്കുവേണ്ടിയാണ് ദത്തിന് പുണെയിലെ യര്‍വാഡ ജയില്‍ അധികൃതര്‍ ഒക്ടോബര്‍ ഒന്നിന് രണ്ടാഴ്ചത്തെ പരോള്‍ അനുവദിച്ചത്. തുടര്‍ന്ന് പതിനാല് ദിവസം കൂടി പരോള്‍ നീട്ടിക്കൊടുത്തു.
കാലിനേറ്റ പരിക്കിന്റെ ചികിത്സയാണ് നടന്നത്. ചികിത്സയെ തുടര്‍ന്ന് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ദത്ത് പറഞ്ഞു.
1993-ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലാണ് ദത്ത് തടവുശിക്ഷ അനുഭവിക്കുന്നത്. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണ് ശിക്ഷ വിധിച്ചത്. പിന്നീട് സുപ്രീം കോടതി ദത്തിന്റെ ശിക്ഷാകാലാവധി ആറില്‍നിന്ന് അഞ്ചു വര്‍ഷമായി കുറച്ചു. തുടര്‍ന്നാണ് അദ്ദേഹത്തെ പുണെയിലെ യര്‍വാഡ ജയിലില്‍ പ്രവേശിപ്പിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Sanjay, Bollywood

No comments:
Post a Comment