Latest News

അവസാന മത്സരത്തില്‍ മുബൈയുടെ ശില്‍പിയായി സച്ചിന്‍

ലാഹ്‌ലി: രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് വിജയത്തോടെ യാത്രയയപ്പ്. ഹരിയാനയ്‌ക്കെതിരായ മത്സരത്തില്‍ നാലു വിക്കറ്റിനായിരുന്നു മുംബയുടെ ജയം. സച്ചിന്‍ 79 റണ്‍സുമായി പുറത്താകാതെ നിന്നു. സച്ചിനാണ് മാന്‍ ഒഫ് ദ മാച്ച്.

240 റണ്ണിന്റെ ലക്ഷ്യവുമായി ഇറങ്ങിയ മുംബയ് മൂന്നാംദിനമായ ചൊവ്വാഴ്ച 201/6 എന്ന നിലയിലായിരുന്നു. ബുധനാഴ്ച രാവിലെ ആദ്യ സെഷനില്‍ തന്നെ ജയിക്കാനാവശ്യമായ 39 റണ്‍സ് മുംബയ് നേടി.

1988 ഡിസംബര്‍ 10നു 15 വയസു മാത്രം പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ രഞ്ജിയിലെ അരങ്ങേറ്റം. 25 വര്‍ഷത്തെ രഞ്ജി കരിയറില്‍ 38 മത്സരങ്ങള്‍ കളിച്ച സച്ചിന്റെ ശരാശരി 89.02 റണ്‍സാണ്. 1991ല്‍ ഹരിയാനക്കെതിരെ ആയിരുന്നു ആദ്യ ഫൈനല്‍. 17 വയസുണ്ടായിരുന്ന സച്ചിന്‍ അന്നു രണ്ടാം ഇന്നിംഗ്‌സില്‍ 96 റണ്‍സ് നേടി. 25,312 റണ്‍സാണ് സച്ചിന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആകെ നേടിയിട്ടുള്ളത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mumbai, Cricket, Sachin

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.