Latest News

മരണവീട്ടില്‍ എത്തിയ റിട്ട. കെ എസ് ആര്‍ ടി സി ജീവനക്കാരന്‍ തളര്‍ന്നു വീണു മരിച്ചു

നീലേശ്വരം: മരണവീട്ടില്‍ എത്തിയ ആള്‍ തളര്‍ന്നു വീണു മരിച്ചു. റിട്ട. കെ എസ് ആര്‍ ടി സി ജീവനക്കാരന്‍ പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ കെ പി കുഞ്ഞിക്കോരന്‍ (64) ആണ് മരിച്ചത്. 

കുറുന്തൂരില്‍ നിര്യാതയായ ടി വി ചിരുതയുടെ വീട്ടില്‍ എത്തിയപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തളര്‍ന്നു വീഴുകയായിരുന്നു. 

ഭാര്യ- സി ബാലാമണി (കാഞ്ഞങ്ങാട് നഗരസഭ മുന്‍ കൗണ്‍സിലര്‍), മക്കള്‍- കെ വി സുധീഷ് (ഹൊസ്ദുര്‍ഗ് കോടതി ജീവനക്കാരന്‍), സജീഷ്, സജിത.മരുമക്കള്‍- ടി വി ഷീബ, ജയചന്ദ്രന്‍ (ഗള്‍ഫ്). സഹോദരങ്ങള്‍- കെ പി ദാമോദരന്‍, കരുണാകരന്‍, ചന്ദ്രാവതി, കല്യാണി, സുമിത്ര, കാര്‍ത്ത്യായനി.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.