Latest News

പികെഎസ് ജില്ലാ ജാഥക്ക് ഉജ്വല തുടക്കം


ബായാര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമസമിതി (പികെഎസ്)യുടെ നേതൃത്വത്തില്‍ ഒന്നിന് കാഞ്ഞങ്ങാട് ആര്‍ഡിഒ ഓഫീസിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ പ്രചരണാര്‍ഥമുള്ള ജില്ലാ വാഹനജാഥക്ക് ആവേശകരമായ തുടക്കം. 

ഭൂരഹിത കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമിയും വീടും നല്‍കുക, സ്വകാര്യമേഖലയില്‍ പട്ടികജാതിക്കാര്‍ക്ക് നിയമംമൂലം ജോലി സംവരണം ഏര്‍പ്പെടുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ചും ധര്‍ണയും.
ജാഥ ബായാര്‍ പൈവളിഗെ ഗാളിയടുക്കയില്‍ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി ലീഡര്‍ കൊട്ടറ വാസുദേവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എന്‍ രാമചന്ദ്രന്‍ അധ്യക്ഷനായി. മാനേജര്‍ ബി എം പ്രദീപ്, എം കെ പണിക്കര്‍, എം നാരായണ ഭട്ട്, വി പി കോരന്‍, പി കുഞ്ഞമ്പു, ദിനേശ്വരി എന്നിവര്‍ സംസാരിച്ചു. സി രാഘവന്‍ സ്വാഗതവും ബി സുന്ദര നന്ദിയും പറഞ്ഞു.
ബേക്കൂരിലെ സ്വീകരണത്തിനുശേഷം ജാഥ പഞ്ചത്തൊട്ടിയില്‍ ആദ്യ ദിവസം സമാപിച്ചു. സമാപന യോഗത്തില്‍ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം സി എച്ച് കുഞ്ഞമ്പു സംസാരിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.