കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി തടഞ്ഞാല്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. തടയുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കും. എം.വി രാഘവനെ തടഞ്ഞപ്പോള്‍ കൂത്തുപറമ്പില്‍ അന്ന് അഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇപ്പോള്‍ ഒരാള്‍ ജീവച്ചവമായി കിടക്കുകയാണെന്നും ഉണ്ണിത്താന്‍ ഓര്‍മിപ്പിച്ചു. കോതമംഗലത്തിനടുത്ത് ചെറുവട്ടൂരില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു ഉണ്ണിത്താന്റെ പ്രസംഗം.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം നടത്തിയ ഉപരോധസമരം പിന്‍വലിച്ചതില്‍ ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു. തിരുവഞ്ചൂരും പിണറായിയും തമ്മില്‍ സംസാരിച്ചു. പിറണായി വിജയനെ വെല്ലുവിളിച്ച ഉണ്ണിത്താന്‍ മുട്ടയെറിഞ്ഞും, കരിങ്കൊടി കാണിച്ചും മുഖ്യമന്ത്രിയെ തടഞ്ഞാല്‍ കേരളത്തില്‍ കൂത്തുപറമ്പ് ആവര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
തിരുവഞ്ചൂരുമായി സംസാരിച്ചതിന്റെ ഉള്ളടക്കം പിണറായി വിജയന്‍ വെളിപ്പെടുത്തണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് താന്‍ ഇത്തരത്തില്‍ പ്രസംഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഉണ്ണിത്താന്‍ പ്രസംഗത്തിന്റെ ആവേശത്തില്‍ പറഞ്ഞതാണെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു. പ്രസ്താവനയോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Kochi, Ummanchandi, Pinarai Vijayan

No comments:
Post a Comment